അങ്ങനെ ലക്ഷ്മി മേനോനും പിന്നണിപാടി

By Lakshmi

മലയാളത്തിലും തമിഴിലുമെല്ലാം താരങ്ങള്‍ ഗായകരാകുന്ന ട്രെന്‍ഡ് തുടരുകയാണ്. പല യുവസംവിധായകരും ചിത്രത്തില്‍ അഭിനയിക്കുന്ന നടന്മാരെയും നടിമാരെയുംകൊണ്ട് ഒരു ഗാനമെങ്കിലും പാടിപ്പിക്കുന്നത് പതിവായിട്ടുണ്ട്. മലയാളത്തില്‍ ഇത്തരത്തില്‍ ഗായകര്‍ കൂടിയായി മാറിയിരിക്കുന്ന നടന്മാരുടെയും നടിമാരുടെയും വലിയ നിരതന്നെയുണ്ട്. തമിഴും ഇക്കാര്യത്തില്‍ മോശമല്ല. വിജയ്, ചുമ്പു, ധനുഷ് തുടങ്ങി മുതിര്‍ന്നവരും യുവാക്കളുമായ ഒട്ടേറെ താരങ്ങള്‍ പിന്നണിഗായകരായി മാറിക്കഴിഞ്ഞു.

ഇതാ തമിഴകത്ത് ഇക്കൂട്ടത്തിലേയ്ക്ക് പുതിയതായി എത്തിയിരിക്കുന്ന താരമാണ് മലയാളിയായ ലക്ഷ്മി മേനോന്‍. നാന്‍ സിഗപ്പു മനിതന്‍ എന്ന ചിത്രത്തിലവൂടെ പ്രശസ്തയായ ലക്ഷ്മി ഒരു ഊര്‍ല രണ്ട് രാജ എന്ന ചിത്രത്തിന് വേണ്ടിയാണ് പാടിയിരിക്കുന്നത്. ആത്താടി അമ്മാടി അമ്പയില്‍ പൂത്ത പൊന്നു.. എന്നു തുടങ്ങുന്ന ഗാനമാണ് ലക്ഷ്മി പാടിയിരിക്കുന്നത്. ഇമ്മനാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

laxmimenon

ചിത്രത്തിലെ ഒരു പെപ്പി നമ്പറിന് വേണ്ടി വളരെ പുതുമയുള്ള ശബ്ദത്തിനായി അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് ഇമ്മന്‍ ലക്ഷ്മിയുടെ പേര് നിര്‍ദ്ദേശിച്ചത്. കുംകിയെന്ന ചിത്രത്തിന്റെ പ്രമൊഷണല്‍ പരിപാടിയ്ക്കിടെ ലക്ഷ്മി പാടുന്നത് ഇമ്മന്‍ കേട്ടിട്ടുണ്ട്. അങ്ങനെ ലക്ഷ്മിയെക്കൊണ്ട് ഈ ഗാനം പാടിയ്ക്കുകായിരുന്നു- ചിത്രത്തിന്റ സെംവിധായകനായ കണ്ണന്‍ പറയുന്നു.

വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെയാണ് ഈ അടിപൊളി ഗാനം ലക്ഷ്മി ആലപിച്ചത്. ലക്ഷ്മി ഗാനം ആലപിച്ച രീതിയില്‍ തങ്ങള്‍ ഏറെ സംതൃപ്തരാണെന്ന് ഇമ്മനും കണ്ണനും പറയുന്നു.

ഇമ്മന്‍ സാര്‍ ഒരു ഓഫര്‍ വച്ചപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു. റെക്കോര്‍ഡിങ് സമയത്ത ്ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. വളരെവേഗത്തില്‍ത്തന്നെ റെക്കോര്‍ഡിങ് പൂര്‍ത്തിയാവുകയും ചെയ്തു. ഞാന്‍ സംഗീതം പഠിച്ചിട്ടുണ്ട്, പാടന്‍ ഇഷ്ടവുണാണ്. ഇനിയും പാടാന്‍ അവസരം ലഭിച്ചാല്‍ അവ സ്വീകരിക്കും- ലക്ഷ്മി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X