അറിവാണ് വലുത്, അഭിനയം പിന്നെ! ലക്ഷ്മി മേനോന്‍ പഠന തിരക്കുകളിലാണോ?

മലയാളിയാണെങ്കിലും ലക്ഷ്മി മേനോന്‍ ഹിറ്റായത് തമിഴകത്താണ്. തമിഴിന്റെ ഭാഗ്യ നായിക എന്നാണ് ലക്ഷ്മി മേനോനെ വിളിച്ചിരുന്നത്. തുടക്കകാലത്ത് ലക്ഷ്മി അഭിനയിച്ച എല്ലാ തമിഴ് ചിത്രങ്ങളും വിജയമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി മേനോനെ തമിഴിലും മലയാളത്തിലും കാണാനില്ല. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പോകുകയാണെന്ന് നേരത്തെ ലക്ഷ്മി മേനോന്‍ പറഞ്ഞിരുന്നു. അങ്ങനെ സിനിമ ഒഴിവാക്കിയതാണോ അതോ അവസരം ലഭിക്കാഞ്ഞിട്ടാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

പഠനം മുടങ്ങിയപ്പോള്‍

പഠനം മുടങ്ങിയപ്പോള്‍

ഷൂട്ടിങ് തിരക്കുകളില്‍ പഠനം എങ്ങുമെത്താതെ പോകുന്നത് കൊണ്ടാണ് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ലക്ഷ്മി മേനോന്‍ പറഞ്ഞത്. അങ്ങനെ ലക്ഷ്മി മാറി നില്‍ക്കുകയാണെന്നാണ് ലക്ഷ്മി മേനോന്റെ ആരാധകര്‍ പറയുന്നത്.

മലയാളത്തില്‍ തുടക്കം

മലയാളത്തില്‍ തുടക്കം

രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമാ ലോകത്തെത്തിയത്. അതിന് ശേഷം ഐഡിയല്‍ കപ്പിള്‍ എന്ന സിനിമയും ചെയ്തുവെങ്കിലും മലയാളത്തില്‍ ലക്ഷ്മിയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല.

തമിഴിലേക്ക്

തമിഴിലേക്ക്

സുന്ദര പാണ്ഡിയന്‍ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി തമിഴകത്തെത്തിയത്. ആദ്യ ചിത്രം തന്നെ ഹിറ്റാകുകയും ചെയ്തു. തുടര്‍ന്ന് ചെയ്ത കുംകി, നാന്‍ സിഗപ്പുമനിതന്‍, പാണ്ടിയന്‍ നാട്, ജിഗര്‍താണ്ട, കൊമ്പന്‍, വേതാളം തുടങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ വിജയം നേടിയതോടെ ലക്ഷ്മി തമിഴകത്തിന്റെ ഭാഗ്യ നായികയായി.

രണ്ട് വര്‍ഷമായി ഇടവേളയിലാണ്

രണ്ട് വര്‍ഷമായി ഇടവേളയിലാണ്

വിജയ് സേതുപതിയ്‌ക്കൊപ്പം ചെയ്ത റെക്കയാണ് ലക്ഷ്മി മേനോന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. 2016 ല്‍ റിലീസ് ചെയ്ത ഈ ചിത്രത്തിന് ശേഷം ലക്ഷ്മി മേനോനെ പ്രേക്ഷകര്‍ കണ്ടിട്ടില്ല. നടി പഠനത്തിന്റെ തിരക്കിലാണെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X