കുട്ടിക്കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി ലക്ഷ്മി നക്ഷത്ര
കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് അവതാരകയും ടി.വി പ്രേക്ഷകരുടെ ഇഷ്ടതാരവുമായ ലക്ഷ്മി നക്ഷത്ര. സ്വപ്‌നങ്ങള്‍ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്താല്‍ അതൊക്കെയും സാധിക്കുമെന്നു തന്നെയാണ് ലക്ഷ്മി പറയുന്നത്. തന്റെ പുത്തന്‍ വാഹനമായ ബി എം ഡബ്ല്യു 3 സീരിസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ലക്ഷ്മി വികാരനിര്‍ഭരമായൊരു കുറിപ്പും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
ചില കാര്യങ്ങള്‍ക്ക് സമയമെടുക്കും. എന്നാല്‍ അത് ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായി മാറുകയും ചെയ്യും. നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ നിറവേറുമ്പോള്‍ ആയിരിക്കുമത്. നിങ്ങള്‍ക്ക് ധൈര്യവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍, നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ഒരു തടസ്സവും ഉണ്ടാകില്ല. സ്വപ്നം കാണാന്‍ കരുത്തുള്ള എല്ലാവര്‍ക്കുമായി, സ്വപ്നത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ക്കായി താരം നിറഞ്ഞ മനസ്സോടെയാണ് തന്റെ സന്തോഷം പങ്കുവെക്കുന്നത്.

താന്‍ കുട്ടിക്കാലത്ത് കണ്ട പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നില്‍ കണ്ട കറുത്ത ബിഎംഡബ്യുവില്‍ നിന്നായിരുന്നു ആഗ്രഹത്തിന്റെ തുടക്കം. വലുതാകുമ്പോള്‍ ഇത്ര ഭംഗിയുള്ള ഒരു കാര്‍ വാങ്ങണമെന്ന് അന്നു മുതലുള്ള ആഗ്രഹമായിരുന്നു. വലുതായപ്പോഴും ആ ആഗ്രഹത്തെ ഞാന്‍ നെഞ്ചോടുചേര്‍ത്തിരുന്നു. ഇപ്പോഴിതാ ആ ചിരകാലസ്വപ്‌നം തന്റെ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്, ലക്ഷ്മി ഏറെ സന്തോഷത്തോടെ ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.
നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍, കാര്‍ബണ്‍ ബ്ലാക്ക് ബി.എം.ഡബ്ല്യു, ബി.എം.ഡബ്ല്യു എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ലക്ഷ്മി തന്റെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നായിരുന്നു ലക്ഷ്മി തന്റെ പ്രിയവാഹനം പര്‍ച്ചേസ് ചെയ്തത്. ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 3 സീരീസ്. ഏകദേശം 56.90 ലക്ഷം രൂപയാണ് വാഹനത്തിന്റ എക്‌സ് ഷോറൂം വില.
Recommended Video
ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
വരുംദിവസങ്ങളില്‍ ലക്ഷ്മിയുടെ യൂട്യൂബ് ചാനലിലൂടെ പുത്തന്‍ വാഹനത്തിന്റെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications