വിനയന്റെ പ്രൊജക്ടില്‍ ലക്ഷ്മി മേനോന്‍ ഒപ്പുവച്ചില്ല
1999 ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ 'ആകാശ ഗംഗ' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. വിനയന്‍ തന്നെ റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി മേനോനാണ് യക്ഷി വേഷത്തിലെത്തുകയെന്നും കേട്ടു.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തില്‍ ലക്ഷ്മി ഇല്ലെന്ന്. ആകാശ ഗംഗയുടെ തമിഴ് റീമേക്കില്‍ ലക്ഷ്മി മേനോന്‍ ഇല്ലെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ധാരാളം തമിഴ് ചിത്രങ്ങളുമായി തിരക്കിലാണത്രെ ലക്ഷ്മി മേനോന്‍.

ലക്ഷ്മി മേനോന്‍ വിനയന്റെ പ്രൊജക്ടില്‍ ഒപ്പുവച്ചിട്ടില്ലെന്നും ഇതേ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ലക്ഷ്മിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കാര്‍ത്തിയുടെ നായികയായി 'കൊമ്പന്‍' എന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇപ്പോള്‍ ലക്ഷ്മി മേനോന്‍.
വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമയിലെത്തിയത്. പിന്നീട് തമിഴിലേക്ക് പോയ ലക്ഷ്മിയ്ക്ക് ഭാഗ്യം തെളിഞ്ഞത് അവിടെയാണ്. മലയാളത്തില്‍ 'അവതാര'ത്തുലൂടെ തിരിച്ചുവന്നെങ്കിലും ക്ലിക്കായില്ല.


Click it and Unblock the Notifications











