ബിജു മോനോന്റെ നായികയാകാം ലക്ഷ്മി പ്രിയയ്ക്ക്, പക്ഷെ ഭാര്യയാകാനോ?
രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സോള്‍ട്ട് മാംഗോട്രീ എന്ന ചിത്രത്തില്‍ തമിഴ് നടി ലക്ഷ്മി പ്രിയ നായികായായി എത്തുന്നു. എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന ചിത്രത്തിന്് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോള്‍ട്ട് മാഗോ ട്രീ.
ബിജു മേനോനാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ബിജു മേനോന്റെ ഭാര്യ വേഷമാണ് ലക്ഷമി ചെയ്യുന്നത്. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത എയഞ്ചല്‍സ് എന്ന മലയാള ചിത്രത്തില്‍ ചെറിയ റോളില്‍ ലക്ഷമി നേരത്തെ അഭിനയിച്ചിട്ടുണ്ട്. സുഹാസിനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നാടക നടി കൂടിയായ ലക്ഷമിയുടെ കഥാപാത്രം അഞ്ചു വയസുള്ള ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ്. ഇവരുടെ ജീവിതത്തിലേക്ക് സുഹാസിനി ടീച്ചറുടെ വേഷത്തില്‍ കടന്നു വരുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ചിത്രം തികച്ചും ഒരു ഫാമിലി എന്റര്‍ടെയിനറാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വിനോദ് ആന്റ് വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് ബിജിപാലാണ്. തിരുവനന്തപുരം, പാലക്കാടുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.


Click it and Unblock the Notifications











