»   » ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

Posted By:
Subscribe to Filmibeat Malayalam

അഭിനയത്തിന്റെ കാര്യത്തില്‍ അത്ര പ്രശംസനീയമായ കഴിവൊന്നുമില്ലെങ്കിലും തെന്നിന്ത്യയിലെ തിരക്കുള്ളതാരമായി ലക്ഷ്മി റായ് മാറിയത് വളരെ പെട്ടെന്നാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള മടിയില്ലായ്മ തന്നെയാണ് ലക്ഷ്മിയെ സംബന്ധിച്ച് ഭാഗ്യമായി മാറിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ പോലെ തിരക്കുള്ള താരമാകാനും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുമുള്ള അവസരം ലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിന്റെ കാര്യമെടുത്താല്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മറ്റ് മുന്‍നിര താരങ്ങള്‍ക്കുമൊപ്പം അഭിനയിക്കാന്‍ ലക്ഷ്മിയ്ക്ക് കഴിഞ്ഞു. ഇടക്കാലത്ത് മലയാളത്തില്‍ നിന്നും അല്‍പം വിട്ടുനിന്നെങ്കിലും ലക്ഷ്മി ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്.

തമിഴിലും തെലുങ്കിലുമെല്ലാം ഇപ്പോള്‍ താരത്തിന് ഏറെ അവസരങ്ങളുണ്ട്. തമിഴകത്ത് ഏറ്റവും പുതുതായി ലക്ഷ്മി കരാര്‍ ഒപ്പുവച്ച ചിത്രം ഒന്‍പദുല ഗുരുവാണ്. ഇതൊരു ഹാസ്യചിത്രമാണ്. തെലുങ്കില്‍ റാണി റാമണ്ണയാണ് ലക്ഷ്മിയുടെ പുതിയ ചിത്രം, മലയാളത്തില്‍ ലക്ഷ്മിയുടേതായി തയ്യാറാകുന്ന ചിത്രമാണ് അറേബ്യന്‍ സഫാരി.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

മലയാളം താരമെന്ന പേരിലാണ് തെന്നിന്ത്യയിലാകെ ലക്ഷ്മി റായ് അറിയപ്പെടുന്നത്. മലയാളത്തിലാണ് ലക്ഷ്മി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളത്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

രാം റായ്, മഞ്ജുള ദമ്പതികളുടെ മകളായി ബാംഗ്ലൂരിലാണ് ലക്ഷ്മി ജനിച്ചത്. മോഡലിങ്ങില്‍ നിന്നാണ് ലക്ഷ്മി സിനിയിലെത്തിയത്. സില്‍കോണ്‍ ഫൂട് വേര്‍, ജോസ്‌കോ ജ്വല്ലറി, ഇമ്മാനുവല്‍ സില്‍ക് തുടങ്ങിയ സ്ഥാപനങ്ങളുടെ മോഡലായി ലക്ഷ്മി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

2005ല്‍ തമിഴ് ചിത്രമായ കര്‍ക കസദരയിലൂടെയാണ് ലക്ഷ്മി സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ തമിഴ് ചിത്രങ്ങളില്‍ ലക്ഷ്മിയ്ക്ക് അവസരം ലഭിച്ചു. കുണ്ടക്ക മണ്ടക്ക, ധര്‍മ്മപുരി, നെഞ്ചൈ തൊടു എന്നിവയെല്ലാം ആദ്യകാലത്ത് ലക്ഷ്മി അഭിനയിച്ച തമിഴ് ചിത്രങ്ങളാണ്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

2008ല്‍ പുറത്തിറങ്ങിയ വെള്ളിത്തിരൈ എന്ന ചിത്രത്തിലാണ് ലക്ഷ്മി വളരെ ഗൗരവമേറിയൊരു വേഷം കൈകാര്യം ചെയ്തത്. ജീവ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറായ ധാം ധൂമിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

തമിഴകത്തെ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫേര്‍ പുരസ്‌കാരം ഈ സുന്ദരിയ്ക്ക് ലഭിച്ചിട്ടുണ്ട്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

2007ലാണ് ലക്ഷ്മി ആദ്യമായി മലയാളചിത്രത്തില്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നായകനായ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തില്‍ ഒരു ഗായികയുടെ വേഷത്തിലാണ് ലക്ഷ്മി റായ് അഭിനയിച്ചത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ലക്ഷ്മിയ്ക്ക് മലയാളത്തില്‍ തുടര്‍ന്നും അവസരങ്ങള്‍ ലഭിച്ചു.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

അണ്ണന്‍ തമ്പി, 2 ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ്, ചട്ടമ്പി നാട് തുടങ്ങിയ ചിത്രങ്ങളെല്ലാം ലക്ഷ്മി നായികയായ സാമ്പത്തിക ലാഭം നേടിയ ചിത്രങ്ങളാണ്. ഇതെല്ലാം മമ്മൂട്ടിയും ലാലും അഭിനയിച്ച ചിത്രങ്ങളായിരുന്നു.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പെണ്‍ സിംഗം, ഇരുമ്പു കോട്ടൈ മുരട്ടു സിംഗം തുടങ്ങിയ ചിതങ്ങളില്‍ അതിഥി താരമായും ഗാനരംഗങ്ങളിലുമെല്ലാമായി ലക്ഷ്മി സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

2013ല്‍ ലക്ഷ്മി അഭിനയിച്ച പ്രധാന ചിത്രം രാജേഷ് കെ എബ്രഹാം ഒരുക്കിയ ആറു സുന്ദരികളുടെ കഥയായിരുന്നു. ഇനി വരാനിരിക്കുന്ന ലക്ഷ്മിച്ചിത്രം അറേബ്യന്‍ സഫാരിയാണ്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

സിനിമാലോകത്തെ പതിവ് കാര്യമായ ഗോസിപ്പുകളില്‍ നിന്നും ലക്ഷ്മിയ്ക്കും രക്ഷയുണ്ടായിട്ടില്ല. കൂടെ അഭിനയിച്ച താരങ്ങളുടെ പേരുചേര്‍ത്തും ശ്രീശാന്ത്, എംഎസ് ധോണി എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ പേരിനൊപ്പനവുമെല്ലാം ലക്ഷ്മിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ എത്തിയിട്ടുണ്ട്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കാമുകിയാണ് റാണിയെന്നപേരില്‍ ഒട്ടേറെ തവണ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഐപിഎല്‍ ക്രിക്കറ്റ് കാണാനായി ലക്ഷ്മി ചെന്നൈയില്‍ എത്തിയതും ധോണിയുമായി സമയം ചെലവിട്ടതുമെല്ലാമായിരുന്നു ഗോസിപ്പുണ്ടാകാന്‍ കാരണമായത്. എന്നാല്‍ ധോണി തന്റെ നല്ല സുഹൃത്താണെന്നാണ് ലക്ഷ്മി പറയുന്നത്.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

സിനിമകളില്‍ നായികയായിത്തിളങ്ങണെന്ന് തനിയ്ക്ക് നിര്‍ബ്ബന്ധമില്ലെന്നും രണ്ടുമിനിറ്റ് മാത്രമേ റോളുള്ളുവെങ്കിലും അതിന് കാമ്പുവേണമെന്നുമാണ് ലക്ഷ്മി പറയുന്നത്. അല്ലാതെ ഗ്ലാമര്‍ പ്രദര്‍ശനത്തിനുള്ള തന്റെ സന്നദ്ധതയെ ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ ഇനി താന്‍ ചെയ്യില്ലെന്ന തീരുമാനത്തിലാണ് താരം.

ലക്ഷ്മി റായ്: ഭാഗ്യം തുണച്ച അഭിനേത്രി

താന്‍ വിവാഹത്തിനൊരുങ്ങുകയാണെന്ന് 2013 ആദ്യം ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ബിസിനസുകാരനാണ് വരനെന്നും ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് കുടുങ്ങിയപ്പോള്‍ പഴയ കഥകള്‍ കുത്തിപ്പൊക്കി തന്റെ വിവാഹം താറുമാറാക്കരുതെന്ന് ലക്ഷ്മി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

English summary
Actress Lakshmi Rai whose last outing in Tamil was the comedy caper ‘Onbadhula Guru’ appears to have signed her next project in Kollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam