പഞ്ചിന് വേണ്ടി ലക്ഷി റായി പേര് മാറ്റി
ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യമൊക്കെ പഴയതായി. ഇപ്പോള്‍ പേര് ഒരു സംഭവം തന്നെയാണ്. രാശിയ്ക്ക് വേണ്ടിയും ഗെറ്റപ്പിന് വേണ്ടിയും മതം മാറിയും പേരമാറ്റുന്നവര്‍ ഒരുപാടുണ്ട്. ആ നിരയിലേക്കിതാ ഒടുവിലെത്തിനില്‍ക്കുന്നു ലക്ഷ്മി റായി.
ലക്ഷ്മി റായി ഇനിയുള്ള സിനിമകളില്‍ അറിയപ്പെടുന്നത് റായി ലക്ഷ്മി എന്ന പേരിലാവും. തന്റെ പേരിന് പഞ്ച് പോരെന്ന കണ്ടത്തലിനെ തുടര്‍ന്നാണ് താരം പേര് മാറ്റുന്നത്. ലക്ഷ്മി റായി പേരുമാറ്റിയതിന്റെ കാരണവുമായി അലരും പലതും പറഞ്ഞ് പരത്തിയപ്പോള്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി.

ലക്ഷ്മി റായിയില്‍ നിന്ന് റായി ലക്ഷ്മിയിലേക്കുള്ള ദൂരം അധികമല്ല. പേരുമാറ്റുക എന്ന തീരുമാനം ഇപ്പോഴുദിച്ചതല്ല. ഒരു വര്‍ഷം മുമ്പേ ഞാനിതിനെ കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് തടസ്സപ്പെട്ടു- ലക്ഷ്മി റായി പറഞ്ഞു.
ഞാനിപ്പോള്‍ അധികവും ആക്ഷന്‍ ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. പഴയ പേര് ഭയങ്കര സോഫ്റ്റാണ്. അതുകൊണ്ടാണ് പേര് മാറ്റുന്നത്. പേര് ലക്ഷ്മി റായി എന്നായിരുന്നെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും എന്നെ റായി എന്നാണ് വിളിച്ചിരുന്നത്. എന്തായാലും പുതിയ ചിത്രങ്ങളില്‍ താന്‍ റായി ലക്ഷ്മി എന്നായിരിക്കും അറിയപ്പെടുക എന്നു ലക്ഷ്മി റായി എന്ന റായി ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications











