ലക്ഷ്മി റായിയും മമ്മൂട്ടിയും വീണ്ടും
അന്യഭാഷാനടിമാര്‍ക്ക് മലയാളത്തില്‍ എന്നും നല്ല സ്വീകരണം ലഭിച്ചിട്ടുണ്ട്. അതില്‍ പ്രധാനിയാണ് ലക്ഷ്മി റായി. മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ മുന്‍നിര നയകന്മാര്‍ക്കൊപ്പമെല്ലാം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലക്ഷ്മി റായി മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ഇത്തവണയും നായകന്‍ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തന്നെ.
രാജധി രാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് ലക്ഷ്മി റായി ഇത്തവണ വരുന്നത്. ട്വിറ്ററിലൂടെ ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്റെ തിരിച്ചുവരവിന് കാത്തിരുന്നു മലയാളി പ്രേക്ഷകരെ, അതിന് അവസാനമാകുന്നു. ഞാന്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷിമിയുടെ ട്വീറ്റ് തുടങ്ങുന്നത്.

രാജാധി രാജ എന്ന ചിത്രത്തെകുറിച്ചുള്ള ആദ്യ അറിവ് ലഭിച്ചിരിക്കുന്നതുതന്നെ ചിത്രത്തിലെ നായികയില്‍ നിന്നാണ്. മമ്മൂട്ടിയുടെ നായികയായി രാജാധി രാജയില്‍ അഭിനയിക്കുന്നു എന്നതിനപ്പുറം ചിത്രത്തിന്റെ സംവിധായകനെ കുറിച്ചോ അണിയറപ്രവര്‍ത്തകരെ കുറിച്ചോ ലക്ഷ്മി സൂചിപ്പിച്ചിട്ടില്ല.
അണ്ണന്‍ തമ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്ഷ്മി റായിയും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രത്തിന്റെ വിജയം മറ്റൊന്നിലേക്കുള്ള കാല്‍വെപ്പായിരുന്നു. തുടര്‍ന്ന് ചട്ടമ്പി നാട് എന്ന ചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലക്ഷമി റായിയും ഒന്നിച്ചു.


Click it and Unblock the Notifications











