ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
തടി വലിയൊരു പ്രശ്‌നമാണ്. പ്രത്യേകിച്ച് നടമാര്‍ക്ക്. തടി കൂടിയ നമിതയെ പോലുള്ള താരങ്ങള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത് പ്രേക്ഷകര്‍ കണ്ടതാണ്. അതുപോലെ അടുത്തിടെ താരസുന്ദരി ലക്ഷ്മി റായിക്കും അവസരങ്ങള്‍ കുറഞ്ഞ് വരുന്നതായി കേട്ടിരുന്നു.
ശരീരത്തിന്റെ തടിമൂലം ലക്ഷ്മി റായ്ക്ക് അവസരങ്ങള്‍ കുറയുന്നുവെന്നും തന്മൂലം താരം അഭിനയിത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ ഗോസിപ്പു പ്രചരിപ്പിച്ചവര്‍ ശ്രദ്ധിച്ചോളൂ. തടിയെല്ലാം കുറച്ച് സുന്ദരിയായി ലക്ഷ്മി തിരിച്ചു വന്നിരിക്കുന്നു.
തടികൂടിയതുകാരണം ചിത്രീകരണം നടക്കുന്ന ഇരുമ്പ് കുതിരൈ എന്ന ചിത്രത്തില്‍ നിന്ന് ലക്ഷ്മി പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ചിത്രത്തില്‍ റീ ജോയിന്‍ ചെയ്തിരിക്കുകയാണ്.

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഈ തെന്നിന്ത്യന്‍ നടിയുടെ ജനനം ബാംഗ്ലൂരിലാണ്. രാം റായ് ആണ് ആച്ഛന്‍. മഞ്ജുള അമ്മയും

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
മോഡലിങ്ങില്‍ നിന്നാണ് ലക്ഷ്മി സിനിമയിലെത്തുന്നത്. ഫുട് വേര്‍, ജോസ്‌കോ ജ്വല്ലറി, ഇമ്മാനുവല്‍ സില്‍ക്‌സ് എന്നീ പരസ്യചിത്രങ്ങളിലൂടെയാണ് ലക്ഷ്മിയെ ആദ്യം പ്രേക്ഷകര്‍ പരിചയപ്പെട്ടത്.

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
2005ല്‍ തമിഴ് ചിത്രമായ കര്‍ക കസദരിലൂടെയാണ് ലക്ഷ്മിയുടെ അരങ്ങേറ്റം. തുടര്‍ന്ന് കണ്ടക മണ്ടക, ധര്‍മപുരി, എന്നീ ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചു.

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
2007ല്‍ റോക്ക് ആന്റ് റോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ലക്ഷ്മി മലയാളത്തിലെത്തിയത്. തുടര്‍ന്ന് ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, ഇവിട സ്വര്‍ഗമാണ് എന്നീ ചിത്രങ്ങളിലും ലാലിന്റെ നായികയായി

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
അണ്ണന്‍ തമ്പി, ചട്ടമ്പി നാട് എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ നായികയായും ലക്ഷ്മിയെ മലയാളികള്‍ക്ക് പരിചയമാണ്.

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
സിനിമയില്‍ നായികയുടെ വേഷം തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. രണ്ട് മിനിട്ടേ തനിക്ക് റോളുള്ളൂവെങ്കിലും അത് കാമ്പുള്ള വേഷമായാല്‍ മതിയെന്ന നിര്‍ബന്ധമേയുള്ളൂ

ലക്ഷ്മി റായിയും മെലിഞ്ഞു സുന്ദരിയായി
തമിഴകത്തെ മികച്ച അഭിനയത്തിന് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ഈ സുന്ദരിക്ക് ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications