ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

By Lakshmi

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒരുപോലെ പെട്ടെന്ന് സ്വീകാര്യയായ നായികനടിയായിരുന്നു ലക്ഷ്മി റായ്. ഗ്ലാമര്‍ വേഷങ്ങളോട് മടികാണിയ്ക്കാത്ത ലക്ഷ്മിയുടെ രീതിതന്നെയായിരുന്നു ഈ സ്വീകാര്യതയ്ക്ക് പ്രധാന കാരണം. ഗാനരംഗങ്ങളും നൃത്തരംഗങ്ങളുമെല്ലാം ഗ്ലാമറിന്റെ വശ്യതയോടെ ലക്ഷ്മി മികച്ചതാക്കി മാറ്റിയിരുന്നു. എല്ലാ ഭാഷകളിലും സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച നടിയാണ് ലക്ഷ്മി. അഭിനയമികവിലൂടെ പേരെടുത്ത പല താരങ്ങള്‍ക്കും ലഭിയ്ക്കാത്ത ഭാഗ്യമാണിത്.

ഇപ്പോള്‍ ലക്ഷ്മി കൂടുതല്‍ പടങ്ങളിലൊന്നുമില്ല. ചില ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറാവുന്നുണ്ട്. താന്‍ ഗ്ലാമര്‍ വേഷങ്ങളും അത്യാവശ്യം ചൂടന്‍ രംഗങ്ങളും ചെയ്യാന്‍ തയ്യാറാണെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ താന്‍ ചെയ്യുമെന്ന് കരുതി അത്തരം രംഗങ്ങള്‍ വെറുതേ തിരക്കഥയില്‍ തിരുകിക്കയറ്റിയാല്‍ അതിന് താന്‍ തയ്യാറാകില്ലെന്നും താരം പറയുന്നു.

തെറ്റുകള്‍ ചെയ്തിട്ടുണ്ട്

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

താന്‍ മുമ്പ് പല തെറ്റുകളിലും ചെയ്തിട്ടുണ്ടെന്നും ഇപ്പോള്‍ കരിയറിന്റെ കാര്യത്തില്‍ പലതും താന്‍ പഠിച്ചുകഴിഞ്ഞുവെന്നും ലക്ഷ്മി പറയുന്നു.

തെറ്റുകളില്‍ നിന്നും പാഠങ്ങള്‍

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

താന്‍ പഴയകാലത്തെ തെറ്റുകളില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണെന്നും അത്തരത്തില്‍ തെറ്റുതിരത്തി മുന്നോട്ടുപോവുകയാണെന്നും വളരെ സൂക്ഷിച്ചാണ് പ്രൊജക്ടുകള്‍ സ്വീകരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.

ചൂടര്‍ രംഗമാകാം, ഗ്ലാമറും

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

തിരക്കഥ മികച്ചതാണെങ്കില്‍ അതില്‍ അത്യാവശ്യം ഗ്ലാമറും ചൂടന്‍ രംഗങ്ങളും അത്യാവശ്യമാണെങ്കില്‍ താന്‍ അതിന് തയ്യാറാണെന്നാണ് ലക്ഷ്മി പറയുന്നത്. എന്നാല്‍ വെറും ചൂടന്‍ രംഗങ്ങള്‍ക്കും ഗ്ലാമര്‍ പ്രദര്‍ശനങ്ങള്‍ക്കും വേണ്ടിതന്നെ കിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.

മികച്ച അവസരങ്ങള്‍

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പല പ്രൊജക്ടുകളും തന്നെത്തേടി എത്തുന്നുണ്ടെന്നാണ് താരം പറയുന്നത്. ഇഷ്‌കിയ എന്ന ഹിന്ദിച്ചിത്രത്തിന്റെ റീമേക്കാണ് ഇതിലൊന്ന്. വിദ്യ ബാലന്‍ ചെയ്ത വേഷമാണ് ഈ റീമേക്കില്‍ ലക്ഷ്മി ചെയ്യുന്നത്.

പുതിയ ചിത്രങ്ങള്‍

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

ഇരുമ്പുകുതിരൈ, റാണിറാണമ്മ, അറേബ്യന്‍ സഫാരി, ഇസൈ തുടങ്ങിയവയെല്ലാം ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ്.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

ഗ്ലാമറും ചൂടന്‍ സീനും ആകാമെന്ന് ലക്ഷ്മി റായ്

മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം പല ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള ലക്ഷ്മി റായ് മറ്റു ഭാഷകളിലും പ്രമുഖ നായകനടന്മാര്‍ക്കൊപ്പം നായികയായി എത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X