twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി ഗോപാലസ്വാമി

    By Lakshmi
    |

    തെന്നിന്ത്യയിലെ പ്രമുഖ നടിമാരുടെ പേരെടുത്താല്‍ അതില്‍ നര്‍ത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി ഉള്‍പ്പെടുമെന്നകാര്യത്തില്‍ സംശയമില്ല. കാമുകി, ഭാര്യ, അമ്മ വേഷങ്ങളെല്ലാം മടികൂടാതെ ചെയ്യാറുള്ള ലക്ഷ്മി ഇപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ഇതിനകം തന്നെ പലചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാന്‍ കഴിയുന്നൊരു കഥാപാത്രം ഇതുവരെ കിട്ടിയിട്ടില്ലെന്നും അത്തരമൊന്നിനായി താന്‍ കാത്തിരിക്കുകയാണെന്നും പറയുന്നു.

    മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമകളോട് തനിയ്ക്ക് ഏറെ താല്‍പര്യമാണെന്നും അത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കി. സിനിമകളില്‍ നല്ല കഥാപാത്രങ്ങളെ ആഗ്രഹിക്കുമ്പോഴും നൃത്തം ഉപേക്ഷിയ്ക്കാന്‍ താനില്ലെന്നാണ് ലക്ഷ്മി പറയുന്നത്. അഭിനയത്തേക്കാളേറെ മികച്ചൊരു നര്‍ത്തകിയായി അറിയപ്പെടുകയെന്നതാണ് തന്റെ ആഗ്രഹവമെന്നും അവര്‍ പറയുന്നു.

    ബാംഗ്ലൂരുകാരിയായ ലക്ഷ്മി

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    എംകെ ഗോപാലസ്വാമി, ഡോക്ടര്‍ ഉമ എന്നിവരുടെ മകളായി ബാംഗ്ലൂരിലാണ് ലക്ഷ്മി ജനിച്ചത്. വളരെ ചെറുപ്പം മുതല്‍ തന്നെ ലക്ഷ്മി നൃത്ത പഠനം ആരംഭിച്ചിരുന്നു.

    നൃത്തത്തിലൂടെ സിനിമയില്‍

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    നൃത്തവേദികളില്‍ നിന്നാണ് ലക്ഷ്മി സിനിമാരംഗത്തേയ്ക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലും കന്നഡയിലുമെല്ലാമായി അഭിനയിക്കുമ്പോളും നൃത്തം അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലക്ഷ്മി നഷ്ടപ്പെടുത്താറില്ല.

    മലയാളത്തിലൂടെ അറങ്ങേറ്റം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലെത്തിയത്. 2000ത്തില്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷമായിരുന്നു ലക്ഷ്മിയ്ക്ക്. മികച്ച സഹനടിയ്ക്കുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം ആദ്യ ചിത്രത്തിലൂടെ ലക്ഷ്മി സ്വന്തമാക്കി.

    നര്‍ത്തകിയായി സിനിമയില്‍

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലും ലക്ഷ്മി മികച്ചൊരു കഥാപാത്രമാണ് അവതരിപ്പിച്ചത്. നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ലക്ഷ്മിയുടെ മനോഹരമായ നൃത്തം കാണാനും പ്രേക്ഷകര്‍ക്ക് അവസരമുണ്ടായി. ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍.

    2004ല്‍ തമിഴകത്ത്

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തശേഷം ലക്ഷ്മി തമിഴില്‍ അഭിനയിച്ചു. കനവു മേപ്പത വേണ്ടും എന്ന ചിത്രത്തില്‍ ഹേമയെന്ന കഥാപാത്രത്തെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.

    കന്നഡയില്‍

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    2004ല്‍ത്തന്നെ ലക്ഷ്മി കന്നഡയിലും അരങ്ങേറ്റം നടത്തി. പൂര്‍വ്വാപര എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി കന്നഡയില്‍ എത്തിയത്. നവീന്‍ മയൂര്‍, ഗീത എന്നിവരായിരുന്നു ചിത്രത്തില്‍ ലക്ഷ്മിയ്‌ക്കൊപ്പം പ്രധാന വേഷങ്ങള്‍ ചെയ്തത്.

    മോഹന്‍ലാലിനൊപ്പം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    2004ല്‍ റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളില്‍ ലക്ഷ്മി മോഹന്‍ലാലിനൊപ്പം അഭിനയിച്ചു. മാമ്പഴക്കാലം, വാമനപുരം ബസ് റൂട്ട് എന്നിവയായിരുന്നു രണ്ട് ചിത്രങ്ങള്‍.

    കാമ്പില്ലാത്ത ചില വേഷങ്ങള്‍

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    ജയറാം നായകനായ കനകസിംഹാസനം, സുരേഷ് ഗോപി നായകനായ സ്മാര്‍ട് സിറ്റി, ബോയ് ഫ്രണ്ട് തുടങ്ങിയ പരാജയ ചിത്രങ്ങളില്‍ ലക്ഷ്മിയ്ക്ക് ചില കാമ്പില്ലാത്ത വേഷങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്.

    മോഹന്‍ലാലിനൊപ്പം വീണ്ടും

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    മേജര്‍ രവി സംവിധാനം ചെയ്ത കീര്‍ത്തി ചക്ര, പിടി കുഞ്ഞുമുഹമ്മദിന്റെ പരദേശി തുടങ്ങിയ ചിത്രങ്ങളിലൂടെ ലക്ഷ്മി വീണ്ടും മോഹന്‍ലാലിന്റെ നായികയായി. രണ്ട് ചിത്രത്തിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. ഇതുകൂടാതെ ഭ്രമരം, ശിക്കാര്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ലക്ഷ്മി വേഷമിട്ടു.

    ഒടുവിലെത്തിയ ചിത്രം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന ചിത്രത്തിലൂടെ ലക്ഷ്മി വീണ്ടും അമ്മവേഷത്തിലെത്തി. ഈ ചിത്രത്തില്‍ മികച്ച പ്രകടനമാണ് ലക്ഷമി കാഴ്ചവച്ചത്.

    ന്യൂജനറേഷനോട് പ്രണയം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    മലയാളത്തിലെ ന്യൂജനറേഷന്‍ തരംഗത്തില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതിന്റെയെല്ലാം ഭാഗമാകാന്‍ തനിക്കാഗ്രഹമുണ്ടെന്നും ലക്ഷ്മി പറയുന്നു.

    നൃത്തത്തോട് എന്നും പ്രണയം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    സിനിമയോടുള്ളതിനേക്കാള്‍ തനിയ്ക്ക് ഇഷ്ടക്കൂടുതല്‍ നൃത്തത്തോടാണെന്നും സിനിമയില്‍ അവസരം കുറയുമ്പോള്‍ താന്‍ നൃത്തത്തിതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പതിവെന്നും ലക്ഷ്മി പറയുന്നു.

    എന്നും ഓര്‍മ്മിക്കാന്‍ ഒരു കഥാപാത്രം

    മികച്ച കഥാപാത്രം പ്രതീക്ഷിച്ച് ലക്ഷ്മി

    തന്നിലെ പ്രതിഭയെ മുഴുവനായും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന എന്നും ഓര്‍മ്മയില്‍ സൂക്ഷിയ്ക്കാന്‍ കഴിയുന്നൊരു കഥാപാത്രം ചെയ്യാനാഗ്രഹിച്ച് കാത്തിരിക്കുകയാണ് ലക്ഷ്മി.

    English summary
    Lakshmi Gopalaswami said that she is very pround of the newgeneration style of Malayalam Film, and very much like to be a part of it.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X