twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്ഷ്യം തെറ്റിയ ജീത്തു ജോസഫ് മാജിക്!!! ഇന്ദ്രജിത്തിന് വിനയാകും ലക്ഷ്യത്തിന്റെ കളക്ഷന്‍???

    ബാഹുബലി, സിഐഎ എന്നീ ചിത്രങ്ങളില്‍ ഒതുങ്ങി പോകാനായിരുന്നു ലക്ഷ്യത്തിന്റെ വിധി.

    By Karthi
    |

    മലയാള സിനിമയെ ആദ്യമായി അമ്പത് കോടി എന്ന മാജിക്ക് സംഖ്യയിലേക്ക് എത്തിച്ചത് ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്നായിരുന്നു. സസ്‌പെന്‍സ് ത്രില്ലറുകള്‍ പറയുന്നതില്‍ ഒരു പ്രത്യേക മികവ് തന്നെ ജീത്തു ജോസഫിനുണ്ട്.

    ദളപതി ആവര്‍ത്തിക്കില്ല, ആരാധകര്‍ക്ക് നിരാശ! രജനിക്കൊപ്പം മമ്മൂട്ടി എത്തില്ല? കാലയില്‍ രജനി മാത്രം???ദളപതി ആവര്‍ത്തിക്കില്ല, ആരാധകര്‍ക്ക് നിരാശ! രജനിക്കൊപ്പം മമ്മൂട്ടി എത്തില്ല? കാലയില്‍ രജനി മാത്രം???

    തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്

    ദൃശ്യത്തിന് ശേഷം പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രങ്ങളിലൊന്നും ഈ മാജിക്ക് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസുകുട്ടിയും പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഊഴവും ബോക്‌സ് ഓഫീസില്‍ കാര്യമായ അനക്കം സൃഷ്ടിച്ചില്ല. ഏറെ പ്രതീക്ഷയോടെയായിരുന്നു ലക്ഷ്യം തിയറ്ററിലേക്ക് എത്തിയത്.

    പതിഞ്ഞ തുടക്കം

    പതിഞ്ഞ തുടക്കം

    ബാഹുബലി റിലീസ് ചെയ്തതിന്റെ രണ്ടാമത്തെ ആഴ്ചയിലായിരുന്നു ലക്ഷ്യം തിയറ്ററിലെത്തിയത്. അതേ ആഴ്ച തന്നെ ദുല്‍ഖറിന്റെ സിഐഎയും തിയറ്ററിലെത്തി. രണ്ട് ചിത്രങ്ങള്‍ക്കുമിടയില്‍ പെട്ട ലക്ഷ്യത്തിന്റേത് ഒരു പതിഞ്ഞ തുടക്കമായിരുന്നു.

    കൂപ്പ് കുത്തിയ തുടര്‍ ദിനങ്ങള്‍

    കൂപ്പ് കുത്തിയ തുടര്‍ ദിനങ്ങള്‍

    ആദ്യ ദിനത്തിലെ കളക്ഷന്‍ തുടര്‍ ദിവസങ്ങളില്‍ ആവര്‍ത്തിക്കാന്‍ ലക്ഷ്യത്തിന് സാധിച്ചില്ല. തുടര്‍ ആഴ്ചകളില്‍ മറ്റ് മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്തതോടെ ലക്ഷ്യത്തിന് തിയറ്ററുകളും നഷ്ടമായി. ഇതോടെ കളക്ഷന്‍ കൂപ്പുകുത്തുകായിരുന്നു.

    ആകെ നേട്ടം

    ആകെ നേട്ടം

    ചിത്രം പ്രധാന തിയറ്ററുകളിലെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ അത്ര ശുഭകരമല്ല ലക്ഷ്യത്തിന്‍െ ബോക്‌സ് ഓഫീസ് കളക്ഷന്‍ നല്‍കുന്ന സൂചന. ആകെ 3.5 കോടി രൂപയാണ് ചിത്രത്തിന് കേരളത്തില്‍ നിന്നും സ്വന്തമാക്കാനായത്.

    പുതുമുഖ സംവിധായകന്‍

    പുതുമുഖ സംവിധായകന്‍

    ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ലക്ഷ്യം. അന്‍സാര്‍ ഖാന്‍ എന്ന പുതുമുഖ സംവിധായകനെ മലയാളത്തിന് സമ്മാനിച്ച ചിത്രത്തില്‍ ജീത്തു ജോസഫ് നിര്‍മാണ പങ്കാളിയായിരുന്നു.

    ഇന്ദ്രജിത്തിന് വിനയാകും

    ഇന്ദ്രജിത്തിന് വിനയാകും

    ഇന്ദ്രജിത്തും ബിജുമേനോനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഒറ്റയ്ക്ക് ബോക്‌സ് ഓഫീസ് ഹിറ്റുകളൊന്നും ഇല്ലാത്ത ഇന്ദ്രജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ബിജു മേനോനൊപ്പമുള്ള ഈ ജീത്തു ജോസഫ് ചിത്രം. എന്നാല്‍ ചിത്രം വേണ്ടത്ര ഫലം ചെയ്തില്ല.

    English summary
    Box office performance of Lakhyam is a disappointing one. Indrajith and Biju Menon in the lead roles and the movie penned by Jeethu Joseph. It just collect a total of 3.5 crore from the Kerala Box Office.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X