ലക്ഷ്മി-വിശാല്‍ ചുംബനം; ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ്
ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള ചുംബനരംഗങ്ങളെത്തുടര്‍ന്ന് ശ്രദ്ധേയമായ തമിഴ് ചിത്രം നാന്‍ സിഗപ്പു മിനതന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കി. ചുംബനരംഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ചിത്രം സെന്‍സര്‍ ബോര്‍ഡിന് അയച്ചിരുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയ്ക്ക് ശേഷം റിവിഷന്‍ കമ്മിറ്റിയും ചിത്രം കണ്ടശേഷമാണ് യു സര്‍ട്ടിഫിക്കേറ്റ് നല്‍കാനാവില്ലെന്ന് തീരുമാനിയ്ക്കുകയും, യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കുകയും ചെയ്തത്.
ലക്ഷ്മിയും വിശാലും ചേര്‍ന്നുള്ള ചുംബനരംഗങ്ങളും, വെള്ളത്തിനടയില്‍ ചിത്രീകരിച്ച രംഗങ്ങളുമാണ് ചിത്രത്തിലെ ഹോട്ട് സീനുകള്‍. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വെളിവാക്കുന്ന രംഗങ്ങളായതിനാല്‍ത്തന്നെ ഇവ ഒഴിവാക്കിയാല്‍ ചിത്രത്തിന്റെ തീവ്രത കുറയുമെന്ന കാരണത്തീല്‍ സംവിധായകന്‍ തിരു ഈ രംഗങ്ങള്‍ നിലനിര്‍ത്തുകയായിരുന്നു.

ഏപ്രില്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നാക്രോലപ്‌സിയെന്ന രോഗമുള്ള വ്യക്തിയായിട്ടാണ് വിശാല്‍ വേഷമിടുന്നത്. മലയാളത്തില്‍ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ലക്ഷ്മി മേനോന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും നാന്‍ സിഗപ്പു മനിതനിലേത് എന്നാണ് കരുതപ്പെടുന്നത്.
ചിത്രത്തിലെ ചുംബന രംഗങ്ങള്‍ വലിയ വാര്‍ത്തയായപ്പോള്‍ സിനിമയില്‍ ചുംബിയ്ക്കുന്നതിനെ താന്‍ വലിയ കാര്യമായി എടുക്കുന്നില്ലെന്നും വേണ്ടിവന്നാല്‍ ഇനിയുള്ള ചിത്രങ്ങളിലും ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുമെന്നും ലക്ഷ്മി പറഞ്ഞിരുന്നു.


Click it and Unblock the Notifications