മോഹന്‍ലാല്‍ ഇത്തവണയും മമ്മൂട്ടിയ്‌ക്ക് മുന്നില്‍?
തങ്ങളുടെ പ്രിയനടന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പടങ്ങള്‍ ഇല്ലാത്ത ഒരു ഉത്സവക്കാലത്തെ കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാനെ കഴിയില്ല. ആരുടെ ചിത്രമാണ് ആദ്യമിറങ്ങുന്നതെന്ന ആകാംക്ഷയോടെയാണ് ആരാധകര്‍ ഉത്സവക്കാലത്തെ വരവേല്‍ക്കുന്നത്.
കഴിഞ്ഞ ഓണത്തിന് മോഹന്‍ലാലിന്റെ 'അലിഭായി' തിയ്യറ്ററുകളിലെത്തിയ ശേഷമാണ് മമ്മൂട്ടിയുടെ 'ഒരേ കടല്‍' റീലിസായത്. എന്തായാലും ബോക്‌സ് ഓഫീസില്‍ രണ്ട് ചിത്രങ്ങളും പ്രതീക്ഷിച്ച് വിജയം കണ്ടില്ല.
ഈ റംസാന് വീണ്ടും മോഹന്‍ലാല്‍ ചിത്രമാണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. ഒക്ടോബര്‍ 11ന് മോഹന്‍ലാലിന്റെ 'പരദേശി' തിയ്യറ്ററുകളില്‍ എത്തുമ്പോള്‍ ഒക്ടോബര്‍ 12നാണ് മമ്മൂട്ടിയുടെ 'നസ്രാണി' റിലീസാവുന്നത്.


Click it and Unblock the Notifications











