ലാൽ-ജീൻ പോളിന്റെ സുനാമിയിലൂടെ തുടക്കം, സംസ്ഥാനത്ത് സിനിമ ചിത്രീകരണം പുനരാരംഭിച്ചു
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നിർത്തി വെച്ചിരുന്നു. സർക്കാർ നിർദ്ദേശത്തോടെ സീരിയൽ ചിത്രീകരണം വീണ്ടും ആരംഭിച്ചിരുന്നു. ഇപ്പോഴിത നിർത്തിവെച്ചിരുന്ന സിനിമ ഷൂട്ടിങ്ങും ആരംഭിച്ചിരിക്കുകയാണ്. കൊറോണ ഭീതിയിൽ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ആദ്യം ചിത്രീകരണം നിർത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാർച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിർത്തിവെച്ചത്. ഇപ്പോഴിത സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടി ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. സർക്കാർ നിർദ്ദേശമനുസരിച്ച് ഷൂട്ടിങ് തുടങ്ങിയ ആദ്യ മലയാള ചിത്രമാണ് സുനാമി. സ്ക്രീപിറ്റിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് സുനാമിയുടെ ചിത്രീകരണ ആരംഭിച്ചിരിക്കുന്നത്.

ലാൽ കഥയും തിരക്കഥയുമെഴുതി ജീൻ ലാൽ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.. എറണാകുളം കച്ചേരിപ്പടിയിൽ ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുകയാണ്. 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ഇത് പുരോഗമിക്കുന്നു. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്.
സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്. തെർമൽ സ്കാനർ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം
. ബാലു വർഗീസാണ് നായകൻ. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂനാമിക്ക് പിന്നാലെ മറ്റ് ചിത്രങ്ങളും ഷൂട്ടിങ്ങ് പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ്. അവസാന ഘട്ടത്തിൽ എത്തിയ10 സിനിമകളുടെ ഇൻഡോർ ഷൂട്ടിങ്ങ് ഉടൻ നടക്കും.
കൊവിഡ് പശ്ചാത്തലത്തിൽ താരങ്ങൾ തങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു.കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം പ്രധാന സങ്കേതിക പ്രവർത്തകരോടും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ, സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിട്ടുള്ളത്. 50 പേർ മാത്രമേ ചിത്രീകരണത്തിന് പാടുള്ളൂ. 25 പേരെ ഉൾപ്പെടുത്തിയാണ് ടിവി സീരിയൽ ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications