»   » ലാല്‍-ദുല്‍ഖര്‍ ഫോട്ടോയ്ക്ക് ലൈക്കില്‍ റെക്കോര്‍ഡ്

ലാല്‍-ദുല്‍ഖര്‍ ഫോട്ടോയ്ക്ക് ലൈക്കില്‍ റെക്കോര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

മുമ്പെല്ലാം സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള മത്സരം തിയേറ്ററുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ സൈബര്‍ ലോകത്തും കടുത്ത മത്സരമാണ്. സൂപ്പര്‍താരങ്ങളുടെ ബ്ലോഗിലും ഫേസ്ബുക്ക് പ്രൊഫൈലിലും ട്വിറ്ററിലുമെല്ലാം ആരാധകരുടെ എണ്ണം കൂടുന്നത് ആഘോഷമാക്കുന്നത് ആരാധകര്‍ തന്നെയാണ്. ഇഷ്ടതാരങ്ങളുടെ ലൈക്ക് കൂട്ടാനായി ഫേസ്ബുക്കില്‍ ആരാധകര്‍ പാടുപെടുകയാണ്. ലൈക്കിന്റെ കാര്യത്തില്‍ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഇവര്‍ സന്തോഷം പങ്കുവെയ്ക്കുകയും ചെയ്യുന്നു.

ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തിന്റെ മമ്മൂട്ടിയേക്കാളും ഏറെ മുന്നിലാണ് മോഹന്‍ലാല്‍. മാത്രമല്ല മമ്മൂട്ടിയേക്കാളും സജീവമായി ഫേസ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്നതും ലാല്‍ തന്നെയാണ്. പന്ത്രണ്ട് ലക്ഷം ലൈക്കുകളാണ് ഇപ്പോള്‍ മോഹന്‍ലാലന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനുള്ളത്. അതിലും അതിശയകരമായ മറ്റൊരുകാര്യം ലാലിന്റെ ഫേസ്ബുക്ക് നോക്കിയാല്‍ കാണാന്‍ കഴിയും. ഇതില്‍ ലാല്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു ഫോട്ടോയ്ക്കുമാത്രം ഒരുലക്ഷത്തിലേറെ ലൈക്കുകള്‍ ലഭിച്ചിരിക്കുകയാണ്.

മമ്മൂട്ടിയുടെ മകനും മലയാളത്തിന്റെ യുവനായകനുമായ ദുല്‍ഖര്‍ സല്‍മാനും ലാലും ഒന്നിച്ചുള്ള ഫോട്ടോയ്ക്കാണ് ഒരുലക്ഷത്തിലേറെ ലൈക്കുകള്‍ ലഭിച്ചിരിക്കുന്നത്. ഇത്രയേറെ ലൈക്കുകള്‍ ലഭിയ്ക്കുന്ന അപൂര്‍വ്വം ഫേസ്ബുക്ക് ഫോട്ടോകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ലാല്‍-ദുല്‍ഖര്‍ ഫോട്ടോ. ചെന്നൈ വിമാനത്താവളത്തില്‍ നിന്നെടുത്ത ഫോട്ടോയാണിത്. 107,658 പേരാണ് ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. 6911 പേര്‍ ചിത്രം ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലാലിന്റെ പ്രൊഫൈലില്‍ ഏറെ കമന്റുകള്‍ വന്നിട്ടുള്ള ഫോട്ടോകളില്‍ ഒന്നുകൂടിയാണിത്.

Mohanlal and Dulquar Salman

ഒരു സൂപ്പര്‍താരത്തിനൊപ്പം മറ്റൊരു സൂപ്പര്‍താരത്തിന്റെ മകന്‍ പോസ് ചെയ്തു എന്നതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

English summary
A Photo that Mohanlal posted in his Facebokk wall, with young actor Dulquar Salman fetched one lakh likes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam