ട്വന്റി20 ലാല്‍ ഫാന്‍സ്‌ ബഹിഷ്‌ക്കരിക്കുന്നു

By Staff

അമ്മയുടെ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്‌ മുമ്പിലുള്ള കടമ്പകള്‍ ഒഴിയുന്നില്ല. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും അണിനിരത്തിക്കൊണ്ട്‌ നിര്‍മ്മിച്ചിരിയ്‌ക്കുന്ന ട്വന്റി20യ്‌ക്കെതിരെ അവസാനമായി രംഗത്തെത്തിയിട്ടുള്ളത്‌ മോഹന്‍ലാല്‍ ഫാന്‍സാണ്‌.

താരസംഘടനയായ അമ്മയ്‌ക്കു വേണ്ടി ദിലീപ്‌ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെ ഒതുക്കിയെന്നാണ്‌ താരത്തിന്റെ ആരാധകരുടെ ആരോപണം. ചിത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറിക്കിയ പോസ്‌റ്ററുകള്‍ മമ്മൂട്ടിയെ കേന്ദ്രമാക്കി ഒരുക്കിയെന്നാണ്‌ ഇവരുടെ പരാതി.

മമ്മൂട്ടിയും ലാലും ജയറാമും സുരേഷ്‌ ഗോപിയും ദിലീപും നടന്നു വരുന്ന പോസ്‌റ്ററില്‍ മമ്മൂട്ടി ഒത്ത നടുക്കായാണ്‌ ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌.

പോസ്‌റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട്‌ ലാല്‍ ഫാന്‍സ്‌ അധികൃതര്‍ ദിലീപുമായി ബന്ധപ്പെട്ടപ്പോള്‍ പോസ്‌റ്ററിലുള്ള അഞ്ചു പേരില്‍ മുതിര്‍ന്നയാള്‍ മമ്മൂട്ടിയാണെന്നും അതിനാലാണ്‌ മമ്മൂട്ടിയെ കേന്ദ്രമാക്കി പോസ്‌റ്ററുകള്‍ ഒരുക്കിയതെന്നും ദിലീപ്‌ അറിയിച്ചത്രേ.

എന്നാല്‍ ഈ വിശദീകരണമൊന്നും ലാല്‍ ഫാന്‍സുകാരെ തൃപ്‌തരാക്കിയിട്ടില്ല. മമ്മൂട്ടിയ്‌ക്കും ലാലിനും ഒരേ പോലെ പ്രാമുഖ്യം നല്‌കി പോസ്‌റ്ററുകള്‍ ഇറക്കണമായിരുന്നുവെന്നാണ്‌ ലാല്‍ ഫാന്‍സുകാരുടെ വാദം.

സിനിമ പോയി കാണുമെങ്കിലും മറ്റു ലാല്‍ ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ചെയ്യുന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടെന്നാണ്‌ സംഘടനയുടെ തീരുമാനം. എന്നാല്‍ ട്വന്റി20 റിലീസ് ഒരു മഹാ സംഭവമാക്കാനാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ തീരുമാനം.

മമ്മൂട്ടി മുതിര്‍ന്ന താരമായത്‌ കൊണ്ടാണ്‌ പോസ്‌റ്ററില്‍ പ്രധാന്യം നല്‌കിയെന്ന വിശദീകരണവും താരത്തിന്റെ ആരാധകവൃന്ദങ്ങള്‍ തള്ളിക്കളയുന്നു. പ്രായത്തില്‍ മുതിര്‍ന്നയാളാണെങ്കിലും അഞ്ച്‌ താരങ്ങളും അണിനിരക്കുന്ന പോസ്‌റ്ററില്‍ ഏറ്റവും കിടിലന്‍ മമ്മൂട്ടിയാണെന്നും അവര്‍ അവകാശപ്പെടുന്നു.

പോസ്‌റ്റര്‍ വിവാദവുമായി ബന്ധപ്പെട്ട്‌ പലയിടത്തും മമ്മൂട്ടി-ലാല്‍ ആരാധകര്‍ പോസ്‌റ്ററുകള്‍ നശിപ്പിയ്‌ക്കാന്‍ തുടങ്ങിയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌.

സിനിമയില്‍ താരങ്ങള്‍ക്കോ കഥയ്ക്കോ പ്രധാന്യം? നിങ്ങള്‍ക്ക് പ്രതികരിയ്ക്കാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X