നായികമാരെത്ര? ലാല്‍ റെക്കോഡിടുന്നു
ഒന്നിലേറെ നായകന്‍മാരുമായാണ് അമ്മയുടെ ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിലെ സൂപ്പര്‍താര സംഗമം അമ്മയുടെ പ്രത്യേക സംരംഭം എന്ന നിലയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഒന്നിലേറെ നായകന്‍മാരുള്ള മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളും തയ്യാറായെന്നു വരില്ല.
എന്നാല്‍ നായികമാരുടെ കാര്യം അങ്ങനെയല്ല. നായികമാരുടെ എണ്ണം കൂട്ടുന്നതില്‍ സൂപ്പര്‍താരങ്ങള്‍ക്ക് വിരോധമുണ്ടാവാനിടയില്ല. മോഹന്‍ലാലിന്റെ പരദേശിയില്‍ രണ്ട് നായികമാരുണ്ട്- ലക്ഷ്മി ഗോപാലസ്വാമിയും ശ്വേതാ മേനോനും. റോക്ക് എന്‍ റോളില്‍ നായിക ലക്ഷ്മി റായിക്കു പുറമെ ശ്വേതാ മേനോനും ഒരു പ്രധാന വേഷം മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്. ദിലീപിന്റെ പുതിയ ചിത്രമായ റോമിയോവില്‍ മൂന്ന് നായികമാരാണുള്ളത്.
നായികമാരുടെ എണ്ണത്തില്‍ പുതിയ റെക്കോഡിടാനൊരുങ്ങുകയാണ് മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിലൂടെ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയില്‍ മോഹന്‍ലാലിന് എട്ട് നായികമാരാണുള്ളത്! സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക മീരാ ജാസ്മിനാണ്. ചിത്രത്തില്‍ മീരയെ കൂടാതെ മൂന്ന് നായികമാര്‍ കൂടിയുണ്ട്- ഖുശ് ബു, സീത, മോഹിനി.
2008ലെ മോഹന്‍ലാലിന്റെ പ്രധാന പ്രൊജക്ടുകളിലൊന്നായ കാര്‍ത്തിക തിരുന്നാള്‍ കാര്‍ത്തികേയന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന് നായികമാര്‍ മൂന്നാണ്. തന്റെ മുന്‍ചിത്രങ്ങളിലെ നായികമാരായ പാര്‍വതി മില്‍ട്ടണും പത്മപ്രിയക്കും ശ്വേതാ മേനോനും വീണ്ടും അവസരം നല്‍കുന്ന മോഹന്‍ലാല്‍ ഈ ചിത്രത്തിലൂടെ തമിഴിലെ ഗ്ലാമര്‍ ഗേള്‍ നമിതയെ മലയാളത്തിലേക്ക് കൊണ്ടുവരുന്നു.


Click it and Unblock the Notifications