വിക്രമനും ആദിത്യനും ഒന്നിക്കുമോ?
വിക്രമനും ആദിത്യനും. അടുക്കും ചിട്ടയുമുള്ള ജീവിതമാണ് വിക്രമന്റെത്. അലസതയും അതിരുവിട്ട ജീവിതവുമാണ് ആദിത്യന്റെത്. സ്വഭാവ വൈരുധ്യമുള്ള ഇവര്‍ ഒരേ സ്ഥലത്ത് ജനിച്ച് ഒന്നിച്ചു വളര്‍ന്നവരാണ്. വളര്‍ച്ചയില്‍ രണ്ടുപേരും രണ്ടുധ്രുവത്തിലായി. ഇവര്‍ക്കൊപ്പം നാട്ടിലുള്ളവളാണ് ദീപിക.
രണ്ട് ദിശയില്‍ സഞ്ചരിക്കുന്ന വിക്രമനെയും ആദിത്യനെയും ഒന്നിപ്പിക്കാന്‍ ദീപിക നടത്തുന്ന പ്രയത്‌നമാണ് രസകരമായ മുഹൂര്‍ത്തത്തില്‍ വിക്രമാദിത്യനിലൂടെ ലാല്‍ജോസ് പറയുന്നത്. വിക്രമനെ ഉണ്ണി മുകുന്ദനും ആദിത്യനെ ദുല്‍ക്കറും അവതരിപ്പിക്കുന്നു. ദീപികയെ നമീത പ്രമോദും. വാസുദേവ ഷേണായി എന്ന പൊലീസ് ഓഫിസറായി അനൂപ് മേനോനും ചേരുന്നു.

എല്‍ജെ ഫിലിംസിന്റെ ബാനറില്‍ ലാല്‍ജോസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിനൊരു പ്രത്യേകത മൂന്നുനായകന്‍മാരും ലാലുവിനൊപ്പം ആദ്യമായിട്ടാണ്. നമീത മാത്രമാണ് രണ്ടാംതവണ. പുള്ളിപ്പുലികളും ആട്ടിക്കുട്ടിന്‍യും എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായിരുന്നു നമീത.
ആറു ഗാനരചയിതാക്കള്‍ ഒന്നിക്കുന്നു എന്നതാണ് മറ്റൊരുപ്രത്യേകത. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, സന്തോഷ് വര്‍മ്മ, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഡോ. മനു മഞ്ജിത് എന്നിവരാണ് ഗാനങ്ങള്‍ എഴുതുന്നത്. സംഗീതം ബിജിബാലും.
സാദിഖ്, ലെന, സിദ്ദാര്‍ഥ് ശിവ എന്നിവരാണ് മറ്റു താരങ്ങള്‍. ഇതിലെ താരങ്ങളെല്ലാം കൊങ്ങിണി ഭാഷയാണ് സംസാരിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാലുവും ഇഖ്ബാല്‍ കുറ്റിപ്പുറവും ചേരുന്ന വിക്രമാദിത്യന്‍ എല്‍ജെ ഫിലിംസ് തന്നെയാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്
ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷമാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്ന ഉണ്ണിക്കും ദുല്‍ക്കറിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്.


Click it and Unblock the Notifications











