»   » സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

സംവിധായകനും നിര്‍മ്മാതാവിനും മുന്നില്‍ സെന്റിയടിച്ച് ദിലീപ്.. എല്ലാം നിലനില്‍പ്പിന് വേണ്ടി!

Posted By: Nihara
Subscribe to Filmibeat Malayalam

ദിലീപും ലാല്‍ ജോസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഗോപാലകൃഷ്ണന്‍ ദിലീപായി മാറിയ കഥകളൊക്കെ നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ലാല്‍ ജോസും ദിലീപും ഒരുമിച്ചപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് സന്തോഷമായിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങിയത്.

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

മോഹന്‍ലാല്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാവശ്യപ്പെട്ട് മമ്മൂട്ടി, കാരണം?

ദിലീപുമൊത്തുള്ള അനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് ലാല്‍ ജോസ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ മനസ്സു തുറന്നത്. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടയിലാണ്ദിലീപും എത്തിയത്. അഭിനയ മോഹം തുറന്നു പറയുന്നതിന് മടിയായതിനാല്‍ അസിസ്റ്റന്റായി തുടങ്ങിയ ജീവിതമാണ് ദിലീപിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത്.

പൂക്കാലം വരവായി ലൊക്കേഷനിടയില്‍ വെച്ച് കണ്ടുമുട്ടി

കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി സിനിമയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ലാല്‍ ജോസ് ദിലീപിനെ പരിചയപ്പെട്ടത്. ആ സിനിമയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ആ സൗഹൃദം വളര്‍ന്നത്.

അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു

അഭിനയ മോഹവും മനസ്സില്‍ വെച്ചാണ് ദിലീപ് അസിസ്റ്റന്റായി പ്രവര്‍ത്തിക്കാന്‍ എത്തിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അതു തുറന്നു പറയാനുള്ള ധൈര്യം ദിലീപിനുണ്ടായിരുന്നില്ല.

ലൊക്കേഷനിലേക്ക് വന്നുതുടങ്ങി

അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമ്പോള്‍ ലൊക്കേഷനിലേക്ക് വരാനായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ഷൂട്ടിങ്ങ് കാണാനായി ഇടയ്ക്കിടയ്ക്ക് ദിലീപ് ലൊക്കേഷനിലെത്തുന്നത്.

മിമിക്രി കാണിച്ച് കൈയ്യിലെടുക്കും

ലൊക്കേഷനിലെ ഇടവേളകളില്‍ തന്റെ മിമിക്രി കാണിച്ച് കൂടെയുള്ളവരെ കൈയ്യിലെടുക്കുമായിരുന്നു ദിലീപ്. താനായിരുന്നു അവന്റെ പിടിവള്ളിയെന്നും ലാല്‍ ജോസ് പറയുന്നു.

നിര്‍മ്മാതാവിനോട് പറയാന്‍ മടി

വിഷ്ണുലോകത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനിടയില്‍ പെട്ടിയും കിടക്കയുമായി ദിലീപ് തങ്ങളോടൊപ്പം കൂടിയിരുന്നു. കുടെ നിര്‍ത്തണമെന്നുണ്ടെങ്കിലും ഇക്കാര്യം നിര്‍മ്മാതാവിനോട് പറയാന്‍ സംവിധായകന് മടിയായിരുന്നു.

സെന്റിയടിച്ച് കാര്യം സാധിക്കുക

ആറ് അസിസ്റ്റന്റ് ഉള്ളതു കൊണ്ട് ഇനിയുമൊരാളെ എടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ തല്‍ക്കാലം തന്നെ പറഞ്ഞുവിടാനാണ് തീരുമാനമെന്നറിഞ്ഞപ്പോള്‍ ദിലീപ് ആകെ തകര്‍ന്നു പോയിരുന്നു. എന്നാല്‍ സെന്റിമെന്‍സിലൂടെ ഇക്കാര്യം നേടിയെടുക്കാനുള്ള വഴിയാണ് ഇവര്‍ കണ്ടെത്തിയത്.

വികാരനിര്‍ഭരമായ വിടവാങ്ങല്‍

സംവിധായകനും നിര്‍മ്മാതാവും ഒരുമിച്ചിരിക്കുമ്പോള്‍ യാത്ര പറയാനായി ദിലീപ് എത്തുന്നു. വികാരനിര്‍ഭരമായ യാത്ര പറച്ചിലിനു ശേഷം യാത്ര ഇതായിരുന്നു പ്ലാന്‍ ചെയ്തത്. ദിലീപിന്റെ സെന്റിയില്‍ വീണ അവര്‍ താരത്തെ കൂടെ നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

Dileep Arrest : Details Of Interrogation | Filmibeat Malayalam

കൂടെ നിര്‍ത്തി

ആറു പേര്‍ക്ക് പുറമെ വീണ്ടും ഒരാളെക്കൂടി അസിസ്റ്റന്റായി നിര്‍ത്തുന്നതിനിടയിലെ ചിലവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് അവനെ തന്‍രെ മുറിയില്‍ നിര്‍ത്തിക്കൊള്ളാമെന്ന് ലാല്‍ ജോസ് അറിയിച്ചത്.

English summary
Lal Jose is talking about Dileep.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam