»   » നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയ്ക്ക് ജാഡയോ, ഞാനും നിവിന്‍ പോളിയും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് ആര് പറഞ്ഞു. സംവിധായകന്‍ ലാല്‍ ജോസ് ചോദിക്കുന്നു. അടുത്തിടെ നിവിന്‍ പോളിയെ ലാല്‍ ജോസിന്റെ ചിത്രത്തില്‍ നിന്ന് പുറത്താക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിവിന്‍ പോളിയും ലാല്‍ ജോസും തമ്മിലുള്ള പിണക്കമാണ് ഇതിന് കാരണമെന്നുമായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ വ്യാജ വാര്‍ത്തയ്‌ക്കെതിരേ ലാല്‍ ജോസ് രംഗത്ത് എത്തിയിരിക്കുന്നു.

ഇത്തരം വാര്‍ത്തകള്‍ എന്തിന് വേണ്ടിയാണെന്ന് തനിക്ക് മനസിലാകുന്നില്ല. താനും നിവിന്‍ പോളിയും തമ്മില്‍ പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ആ കഥയ്ക്ക് ഒരു പൂര്‍ണത കൈവന്നിരുന്നില്ല. അതുകൊണ്ട് കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് തീരുമാനിച്ചുകൊണ്ട് ചിത്രം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. അത് ഞങ്ങള്‍ രണ്ട് പേരും കൂടി തീരുമാനിച്ച കാര്യങ്ങളാണ്. ലാല്‍ ജോസ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

ആ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തി നിവിന്‍ പോളി നായകനായി തന്നെ ഒരു ചിത്രം ചെയ്യുന്നുണ്ട്. ലാല്‍ ജോസ് പറയുന്നു.

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

നിവിന്‍ പോളി നായകനായി എത്തുന്ന ആക്ഷന്‍ ഹീറോ ബിജുവും ജേക്കബ്ബിന്റെ സ്വര്‍ഗ്ഗ രാജ്യവും വിതരണത്തിനെത്തിക്കുന്നത് തന്റെ വിതരണ കമ്പിനിയാണ്. താനും നിവിന്‍ പോളിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

ഇതുപോലെ തന്നെ ജോജുവും ഞാനും തമ്മില്‍ ചില പ്രശന്ങ്ങള്‍ ഉണ്ടെന്ന് പറഞ്ഞും വാര്‍ത്തകള്‍ വന്നിരുന്നു. നടന്‍ ജോജു എന്നോട് ഗുരുനിന്ദ കാണിച്ചുവെന്ന് പറഞ്ഞാണ് ഗോസിപ്പുകള്‍ പരക്കുന്നത്. ജോജു എന്റെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ജോജുവിന്റെ ഗുരു അല്ല ഞാന്‍.

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

എന്റെ രണ്ട് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ഒന്ന് ശ്രീനിയേട്ടന്‍(ശ്രീനിവാസന്‍)തിരക്കഥ എഴുതുന്നത്, മറ്റൊന്ന് ബെന്നി നായരമ്പലത്തിന്റെ തിരക്കഥയിലും. ലാല്‍ ജോസ് പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് പറഞ്ഞത്.

നിവിന്‍ പോളിയെ ലാല്‍ ജോസ് ഒഴിവാക്കിയതല്ല, സത്യം ഇതാണ്

ബെന്നി നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായി എത്തുന്നത്.

English summary
Lal Jose about Nivin Pauli's issue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam