കേരളത്തെ ഞെട്ടിച്ചൊരു സംഭവം? ബിജു മേനോനടക്കം പനി പിടിച്ചു! പുതിയ ചിത്രത്തെ കുറിച്ച് ലാല്‍ ജോസ്

Recommended Video

പുതിയ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസിന്റെ സംവിധാത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. നിമിഷ സജയനാണ് നായിക. ഇവരെ കൂടാതെ രണ്ട് പുതുഖങ്ങള്‍ നായിക നായകന്മാരായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തെ ഞെട്ടിച്ചൊരു സംഭവമായിരിക്കും സിനിമയുടെ ഇതിവൃത്തമായി വരുന്നത്. നാല്‍പ്പത്തിയൊന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂരില്‍ നിന്നും തെക്കന്‍ ജില്ലയിലേക്കുള്ള ഒരു യാത്രയാണ് സിനിമയുടെ പ്രമേയം.

കണ്ണൂരിലും മറ്റിടങ്ങളിലുമായി ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സംവിധായകന്‍ ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഷൂട്ടിംഗിനിടെ ഉണ്ടായ തടസ്സങ്ങളെ കുറിച്ചും അതിനെ മറികടന്നതിനെ കുറിച്ചും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

lal-jose-and-biju-menon

ലാല്‍ ജോസിന്റെ വാക്കുകളിലേക്ക്..

പ്രിയപ്പെട്ടവരേ, നാല്‍പ്പത്തിയൊന്നിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഒരു യാത്രയുടെ കഥ പറയുന്ന സിനിമയായതുകൊണ്ട് തന്നെ ഒരു പാട് സ്ഥലങ്ങളില്‍ ഷൂട്ടുണ്ടായിരുന്നു. കര്‍ണ്ണാടകത്തിലെ മടിക്കേരിയിലും വാഗമണ്ണിലും വച്ച് ഇടയ്ക്കിടെ കോടമഞ്ഞ് ഇറങ്ങി വന്ന് ഒന്ന് വിരട്ടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളുടെ ചൂട് തലശ്ശേരിയിലെ ചെമ്മണ്‍ പാതകളെ പതിവുപോലെ പൊളളിച്ചു. ചൂടും പൊടിയും ഷൂട്ടും സമാസമം ചേര്‍ന്നതിന്റെ ഫലമായി ഞാനും ബിജു മേനോനും എന്നുവേണ്ട യൂണിറ്റിലെ മിക്കവരും പനിക്കാരായി.

എങ്കിലും എല്ലാവരും ഒറ്റമനസ്സോടെ ഉറച്ചു നിന്നതു കണ്ടിട്ടാകണം ഒരു നല്ല സിനിമയെ വല്ലാതെ വലക്കണ്ടെന്ന് പ്രകൃതി തീരുമാനമെടുത്തിരുന്നുവെന്ന് തോന്നുന്നു. അറിഞ്ഞ് അനുഗ്രഹിച്ച് കൂടെനിന്ന പ്രകൃതിക്ക് , കുമാര്‍ജിയുടെ ക്യാമറയിലേക്ക് കനിഞ്ഞിറങ്ങിവന്നു നിഴലും നിലാവും തീര്‍ത്തതിന് പ്രകൃതിയോട് ആദ്യമേ നന്ദി പറയട്ടെ. സാന്നിദ്ധ്യം കൊണ്ടും പ്രാര്‍ത്ഥനകൊണ്ടും മനസ്സുകൊണ്ടും ഒപ്പം നിന്ന ഏവര്‍ക്കും നന്ദി. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കാം
എന്ത് രഹസ്യം..?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X