»   » ലാല്‍ ജോസും ദുര്‍ഖറും ഒന്നിയ്ക്കുന്നു

ലാല്‍ ജോസും ദുര്‍ഖറും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Lal Jose-Dulqar
മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലാല്‍ ജോസും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. സംവിധായകന്‍ കമലിന്റെ സഹായിയായിരുന്ന ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. രസികന്‍ കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തിലൂടെ മമ്മൂട്ടി അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ വച്ച് ലാല്‍ ജോസ് ചെയ്ത ചിത്രമായിരുന്നു പട്ടാളം, ഇതിനും ശേഷം കേരള കഫേയെന്ന ആന്തോളജിയില്‍ പുറംകാഴ്ചകള്‍ എന്നൊരു ലഘുചിത്രവും ലാല്‍ ജോസ് മമ്മൂട്ടിയെ നായകനാക്കി ചെയ്തു.

ഇവര്‍ രണ്ടുപേരും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ഇമ്മാനുവല്‍, വിഷുച്ചിത്രമായിട്ടാണ് ഇമ്മാനുവല്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. മമ്മൂട്ടിയെ നായകനാക്കി മികച്ച ചിത്രങ്ങള്‍ ചെയ്ത ലാല്‍ ജോസ് ഇനി മറ്റൊരു ശ്രമം നടത്തുകയാണ്. ദുല്‍ഖര്‍ സല്‍മാനെ വച്ചൊരു ചിത്രം അതാണ് ലാല്‍ ജോസിന്റെ അടുത്ത ശ്രമം. വിക്രമാദിത്യന്‍ എന്ന് പേരിട്ട ചിത്രം 2013 അവസാനത്തോടെ ചിത്രീകരണമാരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിവ് രീതികളില്‍ നിന്ന് മാറി വിക്രമാദിത്യനിലൂടെ ലാല്‍ ജോസ് ആക്ഷന്‍ കൈകര്യം ചെയ്യാന്‍ പോവുകയാണ്. ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന നിര്‍വഹിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയാണ് പ്രധാന ലൊക്കേഷന്‍. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ലാല്‍ ജോസും ഇക്ബാലും ഒന്നിക്കുന്ന ചിത്രമാണ് വിക്രമാദിത്യന്‍.

വളരെ ശ്രദ്ധയോടെയാണ് ദുല്‍ക്കര്‍ സല്‍മാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുത്ത സിനിമകളുടെ കൂട്ടത്തില്‍ പ്രതീക്ഷ പിഴച്ചത് തീവ്രം ന്ന ചിത്രത്തിന്റെ കാര്യത്തില്‍ മാത്രമാണ്. എന്തായാലും മമ്മൂട്ടിയെ വച്ച് മെഗാഹിറ്റുകള്‍ തീര്‍ക്കുന്ന ലാല്‍ ജോസ് ദുല്‍ക്കറിനും ഒരു വന്‍ വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.

English summary
Director Lal Jose and Dulqual Salaman is teaming up for the first time for an action movie named Vikramadithyan,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam