»   » റിമയ്ക്ക് ലാല്‍ ജോസിന്റെ വക സര്‍പ്രൈസ് പാര്‍ട്ടി

റിമയ്ക്ക് ലാല്‍ ജോസിന്റെ വക സര്‍പ്രൈസ് പാര്‍ട്ടി

Posted By:
Subscribe to Filmibeat Malayalam

ആര്‍ഭാഢങ്ങളില്ലാതെ വിവാഹിതരാകാന്‍ തീരുമാനിച്ച സംവിധായകന്‍ ആഷിക് അബുവിനും നടി റിമ കല്ലിങ്കലിനുമിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഫേസ്ബുക്കിലും അല്ലാതെയുമായി വലിയൊരുകൂട്ടമാളുകളാണ് മലയാളത്തിന്റെ പുത്തന്‍ പ്രണയികള്‍ക്ക് ആശംസകളുമായി എത്തുന്നത്.

ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലും ഒരുക്കി റിമയ്ക്ക് വേണ്ടി ഒരു സര്‍പ്രൈസ് ആഘോഷം. നവംബര്‍ ഒന്നിന് തങ്ങള്‍ ആര്‍ഭാഢങ്ങളില്ലാതെ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചശേഷമാണ് ഏഴു സുന്ദര രാത്രികളുടെ സെറ്റില്‍ റിമയ്ക്ക് ആശംസകള്‍ നേരാന്‍ പ്രത്യേക പരിപാടി ഒരുക്കിയത്.

Lal Jose and team arranged surprise party for Rima

ലാല്‍ ജോസും കൂട്ടരും റിമയ്ക്കും ആഷിക്കിനും ആശംസകളെഴുതിയ കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ലാല്‍ ജോസ് ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റിമ കേക്ക് കട്ടുചെയ്യുകയും പുതിയ ചിത്രത്തിന്റെ സെറ്റിലുള്ളവരുമായി സന്തോഷം പങ്കിടുകയും ചെയ്തു. ഏഴു സുന്ദരരാത്രികള്‍...ഏകാന്ത സുന്ദരരാത്രികള്‍ എന്ന പഴയ ഗാനത്തിന്റെ വരികള്‍ കൂടി എഴുതിച്ചേര്‍ത്താണ് ലാല്‍ ജോസ് ആഘോഷത്തിന്റെ ഫോട്ടകള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ഏഴു സുന്ദരരാത്രികളില്‍ റിമയുടെ നായകനായി എത്തുന്നത് ദിലീപാണ്. ഈ ചിത്രത്തിന്റെ സെറ്റില്‍ നിന്നാവും റിമ വിവാഹവേദിയിലേയ്ക്ക് എത്തുക. മോഹന്‍ലാല്‍, ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയവരെല്ലാം റിമയ്ക്കും ആഷിക്കിനും വിവാഹമംഗളാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

English summary
Director Lal Jose and team surprised actress Rima Kallingal with their special wedding wishes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam