ലാല്‍ജോസിനെ തോളിലേറ്റി വിക്രമാദിത്യന്‍
ഏഴുസുന്ദരരാത്രികള്‍ എന്ന ദിലീപ് ചിത്രം വന്‍പരാജയമായ ശേഷം സംവിധായകന്‍ ലാല്‍ജോസ് മൗനത്തിലായിരുന്നു. എന്നാല്‍ മറ്റൊരു ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ജോസ്. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന വിക്രമാദിത്യന്റെ തിരക്കഥയുടെ അവസാനമിനുക്കുപണിയിലായിരുന്നു ലാല്‍ജോസും തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറവും. പലരും ചിത്രത്തെ തള്ളിപ്പറഞ്ഞപ്പോള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ നില്‍ക്കാതെ പുതിയ ചിത്രം നന്നാക്കാനുള്ള ഒരുക്കത്തിലായിരുന്നു ലാല്‍ജോസ്.
ഡയമണ്ട് നെക്ലേസിനു ശേഷം ഇഖ്ബാലും ലാലുവും ഒന്നിക്കുന്ന വിക്രമാദിത്യനില്‍ നമിതാപ്രമോദ് ആണ് നായിക. ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു നമിത. ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, ജോയ്മാത്യു, ലെനതുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അനൂപ് മേനോന്‍ ആദ്യമായിട്ടാണ് ലാല്‍ജോസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ലാല്‍ജോസ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഡയമണ്ട് നെക്ലേസിനു ശേഷം ലാല്‍ജോസ് നിര്‍മിക്കുന്ന ചിത്രംകൂടിയാണിത്. ഇനിതു മുന്‍പ് നിരവധി ചിത്രങ്ങള്‍ എല്‍ജെ ഫിലിംസ് വിതരണത്തിനെടുത്തിരുന്നു. 1983 ആണ് അവസാനമായി റിലീസ് ചെയ്തത്. അത് വന്‍ ഹിറ്റായിരുന്നു. ജോമോന്‍ ടി. ജോണ്‍ ആണ് കാമറ ചലിപ്പിക്കുന്നത്.
ദുല്‍ക്കറും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലാല്‍ജോസിന്റെ 21ാം ചിത്രം. 25ന് എറണാകുളത്താണ് ചിത്രീകരണം. പതിവുപോലെ രഞ്ജന്‍ ഏബ്രഹാം തന്നെയാണ് എഡിറ്റര്‍. ലാല്‍ജോസിന്റെ 20 ചിത്രവും എഡിറ്റ് ചെയ്തത് അദ്ദേഹമാണ്.
ദിലീപും ലാല്‍ജോസും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നെങ്കിലും ഏഴുസുന്ദരരാത്രികള്‍ തിരക്കഥയുടെ പാളിച്ചകാരണം പരാജയപ്പെട്ടുപോകുകയായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥയായിരുന്നു ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ അവസാനമായി വന്ന ചിത്രം. ഇപ്പോള്‍ യുവതാരങ്ങള്‍ക്കു മാത്രമാണ് ഇഖ്ബാല്‍ കഥയെഴുതുന്നത്.


Click it and Unblock the Notifications