ലാല്‍ ജോസ് നേപ്പാളിലെ ഷൂട്ടിങ് സെറ്റില്‍
കൊച്ചി മുതല്‍ ലണ്ടന്‍ വരെ കരമാര്‍ഗ്ഗം കാറില്‍ യാത്ര നടത്തുന്ന സംവിധായകന്‍ ലാല്‍ ജോസും സംഘവും സുഖകരമായി യാത്ര തുടരുന്നു. നേപ്പാളില്‍ നിന്നുള്ള വിവരങ്ങളാണ് ഏറ്റഴും ഒടുവില്‍ ലാല്‍ ജോസ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പങ്കുവെച്ചത്. നേപ്പാളിലെ പൊക്രയിലും മറ്റും സന്ദര്‍ശനം നടത്തിയ ലാല്‍ ജോസും സംഘവും നേപ്പാളിലെ രു സിനിമാ ചിത്രീകരണവും കണ്ടു.
നേപ്പാളി സിനിമാ സെറ്റിലെത്തിയ ലാല്‍ ജോസ് ഷൂട്ടിങ് യൂണിറ്റിന്റെ വാഹനത്തിന് മുന്നില്‍ വച്ചെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹീറോസ് ഷൂട്ടിങ് യൂണിറ്റ് എന്നെഴുതിയ മെഴ്‌സിഡസ് ബെന്‍സിന്റെ വാഹനമാണ് ചിത്രത്തിലുള്ളത്.

ഇതിനിടെ തന്റെ പുതിയ ചിത്രമായ വിക്രമാദിത്യന്റെ ആദ്യ ട്രെയിലര്‍ ജൂണ്‍ 27ന് വെള്ളിയാഴ്ച പുറത്തിറങ്ങുമെന്നും ലാല്‍ ജോസ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന വിക്രമാദിത്യനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
lal jose travel shooting nepal director vikramadithyan ലാല്‍ ജോസ് യാത്ര ഷൂട്ടിങ് നേപ്പാള്‍ വിക്രമാദിത്യന് സംവിധായകന്‍


Click it and Unblock the Notifications