ആസിഫ്, ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്! കെട്ട്യോളാണ് എന്റെ മാലാഖ ടീമിനെ പ്രശംസിച്ച് ലാല്‍ജോസ്
ആസിഫ് അലിയുടെതായി അടുത്തിടെ തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സാമുഹിക പ്രസക്തിയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സ്ലീവാച്ചന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടന്‍ കാഴ്ചവെച്ചത്.

കെട്ട്യോളാണ് എന്റെ മാലാഖ ടീമിനെ പ്രശംസിച്ചുകൊണ്ടുളള ലാല്‍ജോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയ ചിത്രത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് സംവിധായകന്‍. "അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു.
ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയര്‍ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍. ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു. ആസിഫ് അലി സ്ലീവാച്ചനായി എത്തിയ ചിത്രത്തില്‍ ഭാര്യ റിന്‍സിയെ അവതരിപ്പിച്ചത് വീണ നന്ദകുമാറാണ്. ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് എന്നു തന്നെയാണ് സിനിമ കണ്ടശേഷം അധികപേരും അഭിപ്രായപ്പെട്ടിരുന്നത്. മാജിക്ക് ഫ്രെയിമിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



Click it and Unblock the Notifications