»   » അച്ഛനായതിന്റെ ജന്മദിനം ആഘോഷിച്ച് ലാല്‍ ജോസ്!!! ലഭിക്കുമോ പുതിയൊരു നായികയെ???

അച്ഛനായതിന്റെ ജന്മദിനം ആഘോഷിച്ച് ലാല്‍ ജോസ്!!! ലഭിക്കുമോ പുതിയൊരു നായികയെ???

Posted By: Karthi
Subscribe to Filmibeat Malayalam

പിറന്നാള്‍ ദിനങ്ങള്‍ എല്ലാവര്‍ക്കും ആഘോഷത്തിന്റേതാണ്. ഇന്നത്തേ ദിനം മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസിനും ഏറെ പ്രിയപ്പെട്ടതാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. ലാല്‍ ജോസിന്റെയല്ല ലാല്‍ ജോസ് എന്ന അച്ഛന്റെ.

ലാല്‍ ജോസിന്റെ ആദ്യത്തെ കണ്‍മണി ഐറിന്റെ പിറന്നാളാണ് ശനിയാഴ്ച. തന്റെ മകളുടെ പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസ അര്‍പ്പിച്ച് ലാല്‍ ജോസ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഒരു പുതിയ പിതാവിന്റെ ജന്മദിനം. എന്റെ ആദ്യത്തെ കണ്‍മണിക്ക് ഇന്ന് പിറന്നാള്‍ എന്ന തലവാചകത്തോടെയായിരുന്നു ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മകളുടെ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

മലയാളത്തിന് നിരവധി പുതുമുഖ നായികമാരെ സംഭാവന ചെയ്ത ലാല്‍ ജോസിന്റെ മകളും സിനിമയിലേക്കെത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലാല്‍ ജോസ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം അത്തരത്തിലുള്ള ഒരു ധ്വനി നല്‍കുന്നുണ്ടെന്ന് കരുതുന്നവരും കുറവല്ല.

മലയാള സിനിമയിലേക്ക് പതിനാറിലധികം പുതുമുഖ നായികമാരെയാണ് ലാല്‍ ജോസ് സംഭാവന ചെയ്തത്. അവരെല്ലാം തന്നെ മലയാളത്തിലെ തിരക്കുള്ള ശ്രദ്ധേയ താരങ്ങളായി മാറുകയും ചെയ്തു. അവരില്‍ സംസ്ഥാന പുരസ്‌കാരം നേടിയവര്‍ വരെയുണ്ട്.

കാവ്യ മാധവന്‍ നായികയായി എത്തിയത് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയായിരുന്നു. സംവൃത സുനില്‍, ജ്യോതിര്‍മയി, ആന്‍ അഗസ്റ്റിന്‍, മീരാ നന്ദന്‍, അര്‍ച്ചനാ കവി, അനുശ്രീ, റീനു മാത്യൂസ്, തുടങ്ങി ദീപ്തി സതിവരെ ഈ പട്ടികയിലുണ്ട്.

ഉണ്ണി ആറിന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍. അടുത്ത മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് ഒരു ഭയങ്കര കാമുകന്‍.

ആന്‍ അഗസ്റ്റിന്‍, ദീപ്തി സതി, വിജയ് ബാബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015ല്‍ പുറത്തിറക്കിയ നീനയാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ലാല്‍ ജോസ് തന്നെ നിര്‍മിച്ച ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. അതിന് ശേഷം നിരവധി ചിത്രങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കിലും നീണ്ടു പോയി. ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രവും പരിഗണനയിലുണ്ട്.

മകൾക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള ലാൽ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Lal Jose celebrating birthday of his daughter. And he post that in Facebook as a new father's birthday. He also share birthday girls pic too.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam