»   » ലാല്‍ ജോസ് അഭിനയത്തിലേക്ക്?

ലാല്‍ ജോസ് അഭിനയത്തിലേക്ക്?

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ് 'ഓംശാന്തി ഓംശാന' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക്. നവാഗതനായ ജ്യൂഡ് ആന്റണി ജേസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരം എന്ന ചിത്രത്തിനും ശേഷം നിവിന്‍ പോളിയും നസ്രിയയും താര ജോഡികളാവുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.

മലയാള സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിലൊരാളായ ലാല്‍ ജോസ് സഹസംവിധായകനായാണ് തുടക്കം കുറിച്ചത്. 1998 ല്‍ മറയത്തൂര്‍ കനവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സ്വതന്ത്രസംവിധായകനാവുന്നത്. തുടര്‍ന്ന് മീശാമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കി കൊണ്ട് മുന്‍നിര സംവിധായകരിലൊരാള്‍ എന്ന നിലയില്‍ ലാലും മലയാളികളുടെ പ്രിയ്യപ്പെട്ട സംവിധായകനായി.

Lal Jose

അനന്യ ഫിലീംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തിനു തന്നെയാണ് ലാല്‍ ജോസ് ജീവന്‍ നല്‍കുന്നത്. ജ്യൂഡ് ആന്റണി ജോസഫും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ഓംശാന്തി ഓംശാനയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.ഷാന്‍ റഹ്മാന്റേതാണ് സംഗീതം.

English summary

 Director Lal Jose debut acting in new director Jude Antony Joseph's film 'omshanthi Oomshana'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam