ലാല്‍ ജോസ് ബോളിവുഡിലേയ്ക്ക്
മലയാളത്തില്‍ നിന്നും ഒരു പ്രമുഖ സംവിധായകന്‍ കൂടി ബോളിവുഡ് പ്രവേശത്തിനൊരുങ്ങുന്നു. അടുപ്പിച്ച് പല ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച ലാല്‍ ജോസാണ് ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
സ്വന്തം ചിത്രമായ ഡയമണ്ട് നെക്ലേസ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാനാണ് സംവിധായകന്റെ തീരുമാനം. ഇങ്ങനെയൊരു കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇതിനെക്കുറിച്ച് ലാല്‍ ജോസ് പറയുന്നത്.

അടുത്തിടെയായി ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും തുടങ്ങി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിന് മലയാളത്തില്‍ നിന്നുള്ള മികച്ച സംവിധായകനുള്ള ഫിലിംഫേര്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി പുരസ്‌കാരങ്ങള്‍ ലാല്‍ ജോസിന് ലഭിച്ചിട്ടുണ്ട്.
1998ല്‍ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനാകുന്നത്.
ഇപ്പോള്‍ ദിലീപ് നായകനാകുന്ന ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് ലാല്‍ ജോസ്. ഡിസംബര്‍ 20ന് റിലീസ് ചെയ്യത്തക്കവിധത്തില്‍ അതിവേഗത്തിലാണ് താനീ ചിത്രത്തിന്റെ ജോലികള്‍ തീര്‍ക്കുന്നതെന്ന് ലാല്‍ ജോസ് പറയുന്നു. അതുകഴിഞ്ഞായിരിക്കും ഡയമണ്ട് നെക്ലേസിന്റെ ഹിന്ദി റീമേക്കിനെക്കുറിച്ചുള്ള തീരുമാനമുണ്ടാവുകയെന്നും സംവിധായകന്‍ അറിയിച്ചു.


Click it and Unblock the Notifications











