»   » വെളിപാടിന്റെ പുസ്തകത്തിലെ യുവതാരങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നു !!

വെളിപാടിന്റെ പുസ്തകത്തിലെ യുവതാരങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതാദ്യമായാണ് മോഹന്‍ലാലും ലാല്‍ജോസും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നത്. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഇതോടു കൂടി അവസാനമായിരിക്കുകയാണ്. അങ്കമാലി ഡയറീസ് ഫെയിം ലിച്ചിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുളയായി മോഹന്‍ലാല്‍ വേഷമിടുന്ന ചിത്രത്തില്‍ യുവതാരങ്ങളായ അരുണും ശരതും വേഷമിടുന്നുണ്ട്. ഇരുവരോടൊപ്പമുള്ള ചിത്രം ഫേസ് ബുക്കിലൂടെ സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയരായ ഇരുവര്‍ക്കൊപ്പവും ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

Velipadinte Pusthakam

ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുണും അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരതുമാണ് വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാലിനോടൊപ്പം വേഷമിടുന്നത്. വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന അധ്യാപകനായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

English summary
Arun and Sarat – from the latest batch of Malayalam Cinema got lots of talent and charm. They do have a great future here. Happy to have them in ‘Velipaadinte pusthakam’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam