»   »  ലാല്‍ ജോസ് കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നു

ലാല്‍ ജോസ് കമല്‍ ചിത്രത്തില്‍ അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ശ്രീനിവാസന്‍, ലാല്‍, കൊച്ചില്‍ ഹനീഫ തുടങ്ങിയ മിക്ക നായകന്മാരും അഭിനയത്തിലൂടെ സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയവരാണ്. നായകന്മാര്‍ ഇങ്ങനെ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ സംവിധായകരും ചില ചിത്രങ്ങളില്‍ മുഖം കാണിക്കാന്‍ തുടങ്ങി.

ഇപ്പോഴിതാ സംവിധായകന്‍ ലാല്‍ ജോസ് അഭിനേതാവായി എത്തുന്നു. പക്ഷേ, അഭിനയത്തില്‍ ലാലിന്റെ അരങ്ങേറ്റമല്ല കേട്ടോ ഈ ചിത്രത്തില്‍. അഴകിയ രാവണന്‍, എന്നോടിഷ്ടം കൂടാമോ എന്നീ ചിത്രങ്ങള്‍ തുടങ്ങി അവസാനമായി ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ ലാല്‍ ജോസ് അഭിനയിച്ചിട്ടുണ്ട്.

lal-jose

ഇപ്പോള്‍ ലാല്‍ ജോസ് അഭിനയിക്കാനെത്തുന്നത് കമലിന്റെ നടന്‍ എന്ന ചിത്രത്തിലാണ്. ജയറാമും രമ്യാ നമ്പീശനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കൊല്ലത്ത് ചിത്രീകരണം പുരോഗമിക്കുന്ന നടന്‍ എന്ന ചിത്രത്തില്‍ നിര്‍ണായകമായ ചെറിയ റോളാണ് ലാല്‍ ജോസിന്.

നാടകവും ജീവിതവുമാണ് നടന്‍ എന്ന ചിത്രത്തിന്റെ പ്രമേയം. സ്വന്തമായി ഒരു നാടകട്രൂപ്പുള്ള നാടകനടനാണ് ചിത്രത്തില്‍ ജയറാം. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ കെഎന്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് സുരേഷ് ബാബുവാണ്.

English summary
Director Lal Jose playing a role in Kamal film Nadan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam