»   » ലാല്‍ ജോസിന് ആക്ഷന്‍ ഫിലിം ചെയ്യാന്‍ ആഗ്രഹം

ലാല്‍ ജോസിന് ആക്ഷന്‍ ഫിലിം ചെയ്യാന്‍ ആഗ്രഹം

Posted By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകളുടെ അവസാനത്തില്‍ സഹസംവിധായകനായി വെള്ളിത്തിരയിലേക്കെത്തി ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയില്‍ സ്ഥാനം പിടിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇക്കാലത്തിനിടയില്‍ ഒമ്പതോളം ചിത്രങ്ങള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും പത്തൊമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പക്ഷേ അതൊന്നും ആക്ഷന്‍ ഫിലിം ആയിരുന്നില്ല.

എന്നാല്‍ ആ കുറവും ഇപ്പോള്‍ തീരും . ആക്ഷന്‍ ഫിലിം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിക്കുകയാണ് ലാല്‍ ജോസ്. എല്ലാം വിഭാഗത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം, പക്ഷേ ആക്ഷന്‍ ഫിലീം ആയിരിക്കുമ്പോള്‍ അത് എന്റെ സ്വഭാവവുമായി ഒത്തുപോകുന്ന തരത്തിലുള്ളതായിരിക്കുമെന്നും ലാല്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.

lal jose

മുമ്പ് രണ്ടാം ഭാവം എന്ന ചിത്രത്തില്‍ ലാല്‍ ഇക്കാര്യത്തില്‍ ചെറിയൊരു പരീക്ഷണം നടത്തിയിരുന്നു. പക്ഷേ സിനിമയ്ക്ക വിചാരിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ന്യൂജനറേഷന്‍ സിനിമകള്‍ വരുന്നതിനി മുമ്പ് അവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരുക്കുന്ന കാര്യങ്ങള്‍ രണ്ടാം ഭാവത്തില്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും അത്തരം സിനിമ ഉണ്ടാകുമെന്നും ലാല്‍ പറയുന്നു.

റംസാന് റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം പള്ളിപ്പുലികയും ആട്ടിന്‍കുട്ടികളും ഇപ്പോള്‍ തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും നമിത പ്രമോദും ചിത്രത്തിലെ താരങ്ങള്‍

English summary
Director Lal Jose Interest To Do An Action Film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam