ലാല്‍ ജോസിന്റെ കാട്ടുമുല്ല
മീശ മാധവന്‍ പോലൊരു ഫുള്‍ടൈം കോമഡി ചിത്രമാണ് ലാല്‍ ജോസിന്റെ അടുത്ത ചിത്രം. നായകന്‍ ദിലീപ്. ചിത്രത്തിന്റെ പേര് കാട്ടുമുല്ല.
അറബിക്കഥയുടെ തകര്‍പ്പന്‍ വിജയം ലാല്‍ ജോസിനെ വീണ്ടും മീശമാധവന്റെ ട്രാക്കിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നു. ക്ലാസ് മേറ്റ്സും അറബിക്കഥയും സംവിധായകന്റെ കരിയറിലെ പൊന്‍തൂവലുകള്‍ തന്നെ. വ്യത്യസ്തവും ആഴമേറിയതുമായ ഹാസ്യം ഇരുചിത്രങ്ങളിലുമുണ്ട്.
ഇനി ഇരുകൈയും വിട്ടൊരു റിലാക്സാണ് ലാല്‍ജോസ് കൊതിക്കുന്നത്. ആര്‍ത്തുചിരിക്കാന്‍ ഒരു ദിലീപ് ചിത്രം. അതാണ് കാട്ടുമുല്ല.
വിദ്യാഭ്യാസം കമ്മിയായ മുല്ല എന്ന വേഷമാണ് ദിലീപിന്. ബേക്കറി സ്റ്റാഫാണ് കക്ഷി. ഇഷ്ടപ്പെട്ട പണി കേക്കുകളില്‍ ക്രീം വച്ച് അണിയിച്ചൊരുക്കുന്നതും.
ജഗതിയും ഹരിശ്രീ അശോകനും സലിം കുമാറും ഒപ്പം ചേരുമ്പോള്‍ ചിത്രം മീശമാധവന്റെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചേക്കാം. സിന്ധുരാജെന്ന പുതിയ തിരക്കഥാകൃത്തിന്റേതാണ് രചന.
വയലാര്‍ ശരത് - വിദ്യാസാഗര്‍ ടീമിന്റേതാണ് ഗാനങ്ങള്‍. നായികയും പുതുമുഖമായിരിക്കും.
ഒക്ടോബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications