ദുല്‍ഖറോ ശ്രീനിവാസനോ അല്ല, ലാല്‍ ജോസ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍!
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് തന്റെ പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുമസ് റിലീസായി തിയറ്ററില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണ്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടികുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍ ജോസിന്റെ നായകനായി എത്തുകയാണ്. ഈ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. മുന്‍ചിത്രങ്ങളിലേപ്പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കര്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് എല്‍ജെ ഫിലിംസാണ്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്നതോ പുറത്ത് വിട്ടിട്ടില്ല. എല്‍ജെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിനായി മഴവില്‍ മനോരമ ചാനലില്‍ സംഘടിപ്പിച്ച നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ കുഞ്ചാക്കോ ബോബനും ജഡ്ജായി എത്തിയിരുന്നു. സംവൃത സുനിലായിരുന്നു മറ്റൊരു ജഡ്ജ്. വിവാഹത്തിന് ശേഷം സംവൃത ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ഈ പ്രോഗ്രാമിലൂടെയായിരുന്നു.
നീനയ്ക്ക് ശേഷം ദുല്‍ഖറിനെ നായകനാക്കി ഉണ്ണി ആറിന്റെ രചനയില്‍ ഒരു ഭയങ്കര കാമുകന്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും ദുല്‍ഖറിന്റെ ഡേറ്റ് ക്ലാഷ് ആയതോടെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം ഉണ്ണി ആറിന്റെ രചനയില്‍ ശ്രീനിവാസനെ നായകനാക്കി ഒരു ചിത്രവും ലാല്‍ ജോസ് പ്രഖ്യാപിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ വെളിപാടിന്റെ പുസ്തകമായിരുന്നു ലാല്‍ ജോസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആയിരുന്നു എം സിന്ധുരാജിന്റെ രചനയില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications











