ലാല്‍ ജോസ് ചിത്രത്തില്‍ ആദ്യം വിജയ്, പിന്നെ നിവന്‍ പോളി
'വിക്രമാദിത്യന്' ശേഷം ലാല്‍ ജോസ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു. രണ്ട് ചിത്രങ്ങളാണ് ലാല്‍ ജോസ് ഒന്നിന് പിന്നാലെ ഒന്നായി ചെയ്യുന്നത്. ആദ്യം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ബാബു ആയിരിക്കും നായകന്‍. 'നീന' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഒരു സ്ത്രീപക്ഷ സിനിമയാണ് നീന. ടൈറ്റില്‍ റോളായ നീന എന്ന നായിക കഥാപാത്രത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഗാനരചയ്താവായ ആര്‍ വേണുഗോപാലാണ് ചിത്രത്തിന് തിരക്കഥയൊരിക്കുന്നത്. ജനുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

വിജയ് ബാബുവിനൊപ്പമുള്ള നീന പൂര്‍ത്തിയായ ശേഷം ലാല്‍ ജോസ് അടുത്ത ചിത്രത്തിലേക്ക് കടക്കും. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകനായി എത്തുന്നതെന്നാണ് അറിയുന്നത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്ന് അറിയുന്നു. മറ്റ് കാര്യങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് പ്രതീക്ഷിയ്ക്കാം.
ഫഹദ് ഫാസിലിനൊപ്പം 'ഡയമണ്ട് നക്ലൈസും' ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമൊപ്പം 'വിക്രമാദിത്യനും' ഒരുക്കിയ ലാല്‍ജോസ് ഇതാദ്യമായാണ് നിവിന്‍ പോളിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രമാദിത്യനില്‍ ഒരു അതിഥി താരമായി നിവിന്‍ അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











