ശാലിനിയും ജോമോളും മാത്രമല്ല ചാക്കോച്ചന്റെ നായികയായി താരപുത്രിയും അരങ്ങേറുന്നു! പൊളിച്ചടുക്കുമോ? കാണൂ
അനിയത്തിപ്രാവിലൂടെ സിനിമയില്‍ അരങ്ങേറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരന് മികച്ച സ്വീകാര്യതയാണ് തുടക്കം മുതലേ ലഭിച്ചത്. ചോക്ലേറ്റ് ഹീറോയായി നിറഞ്ഞുനിന്ന താരം ഏത് തരത്തിലുള്ള കഥാപാത്രത്തെയും തനിക്ക് അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്യുതനിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഈ ചിത്രത്തിലൂടെ ഒരു പുതുമുഖ നായിക കൂടി മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്.
അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു നാരായണന്റെ മകളായ ശ്രാവണയാണ് ഈ ചിത്രത്തിലൂടെ അരങ്ങേറുന്നത്. അഭിനയത്തിന് മുന്‍പ് തന്നെ നല്ലൊരു ഗായികയായാണ് താനെന്ന് ഈ താരപുത്രി തെളിയിച്ചിരുന്നു. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പുതിയ നായകനേയും നായികയേയും കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയായ നായികനായകനിലെ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദീപാങ്കുരനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്ര കാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും ഇടപെടുന്ന അച്യുതനെന്ന യുവാവിന്റെ കഥയാണ് തട്ടുപുറത്ത് അച്യുതന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആണ്‍കുട്ടിയും തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ചാക്കോച്ചനും ഒരുമിച്ചെത്തുകയാണ്. പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കറാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ക്രിസ്മസിന് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍.


Click it and Unblock the Notifications