»   » എഡ്ഡിയേപ്പോലെ അല്ല പ്രഫസര്‍ മൈക്കിള്‍ ഇടിക്കുള!!! ഗുണ്ടയല്ല, സ്‌നേഹമുളള അധ്യാപകന്‍!!!

എഡ്ഡിയേപ്പോലെ അല്ല പ്രഫസര്‍ മൈക്കിള്‍ ഇടിക്കുള!!! ഗുണ്ടയല്ല, സ്‌നേഹമുളള അധ്യാപകന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഓണക്കാലത്ത് കേരളത്തിലെ തിയറ്റുകള്‍ വീണ്ടും താരയുദ്ധത്തിന് തയാറെടുക്കുകയാണ്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തുകയാണ്. വിഷുവിന് പിന്നാലെ മറ്റൊരു ഉത്സവകാലം കൂടെ മത്സരത്തിന് തയാറെടുക്കുകയാണ്.

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

കോളേജ് പ്രഫസറായിട്ടാണ് ഇരുവരും എത്തുന്നത്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് മോഹന്‍ലാല്‍ പ്രഫസറാകുന്നത്. രാജാധിരാജയക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ പ്രഫസര്‍ വേഷം. 

മൈക്കിള്‍ ഇടിക്കുള എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു കോളേജിലേക്ക് പുതുതായി ചുമതലയേല്‍ക്കുന്ന വൈസ് പ്രിന്‍സിപ്പലാണ് പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള.

മെയ് പതിനേഴിന് തിരവനന്തപുരത്ത് സെന്റ് സേവ്യേഴ്‌സ് കോളേജില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഇനിയും പേരിട്ടിട്ടാല്ലാത്ത ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബെന്നി പി നായരമ്പലമാണ്.

ലാല്‍ ജോസ് മോഹന്‍ലാലിനെ നായികനാക്കി ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ഇതിന് മുമ്പ് മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ആലോചിച്ചിരുന്നെങ്കിലും ചിത്രം മുടങ്ങിപ്പോവുകയായിരുന്നു.

അധ്യാപകരും ഗുരുക്കന്മാരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആരോഗ്യപരമായ ബന്ധമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

അജയ് വാസുദേവ് ചിത്രത്തില്‍ ഇംഗ്ലീഷ് പ്രഫസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. എഡ്വേര്‍ഡ് ലിവിംഗ്‌സറ്റണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് താന്‍ പഠിപ്പിക്കാനെത്തുന്ന കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

കോളേജിലെ കുഴപ്പക്കാരായ വിദ്യാര്‍ത്ഥികളെ ഒതുക്കാനെത്തുന്ന കുഴപ്പക്കാരനായ അധ്യാപകനാണ് എഡ്ഡി. ക്രിമനില്‍ കേസ് വരെയുള്ള എഡ്ഡിയെ പ്രിന്‍സിപ്പാളാണ് ആ കോളേജിലെ ഇംഗ്ലീഷ് പ്രഫസറായി നിയമിക്കുന്നത്.

ചട്ടമ്പിത്തരത്തെ ചട്ടമ്പിത്തരം കൊണ്ട് ഒതുക്കാനെത്തുന്ന അധ്യാപകനായി മമ്മൂട്ടി എത്തുമ്പോള്‍ നേരെ വ്യത്യസ്ത ധ്രുവത്തിലുള്ള കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിനാണ് ചിത്രം പ്രാധാന്യം നല്‍കുന്നത്.

സമാന പശ്ചാത്തലത്തിലുള്ള ചിത്രവുമായി എത്തുമ്പോള്‍ ബോക്‌സ് ഓഫീസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് പ്രേക്ഷകര്‍ ഉറ്റു നോക്കുന്നത്. സമാന കഥാപശ്ചത്തലവുമായി ഒടുവിോല്‍ ഇരുവരും എത്തിയത് 2008ലായിരുന്നു. മോഹന്‍ലാലിന്റെ മാടമ്പിയും മമ്മൂട്ടിയുടെ പരുന്തും.

പലിശക്കാരായി മോഹന്‍ലാലും മമ്മൂട്ടിയും എത്തി ചിത്രങ്ങളായിരുന്നു മാടമ്പിയും പരുന്തും. അന്ന് ബോക്‌സ് ഓഫീസ് മോഹന്‍ലാലിനൊപ്പമായിരുന്നു. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചില്ല. ഇവിടേയും ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നത്.

English summary
Mohanlal as professor Michael Idikkula in Lal Jose movie. The movie will be start rolling from May 17 at St. Xaviours college Thiruvananthapuram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam