ലാല്‍ ജോസ് മാര്‍ട്ടിനോട് പകരം വീട്ടി
കോളേജ് പഠന കാലത്ത് ഒരു നടനാകണം എന്നായിരുന്നു മാര്‍ട്ടിന്‍ പ്രകാട്ടിന്റെ ആഗ്രഹം. നാടകങ്ങളിലും മറ്റും സജീവമായിരുന്ന മാര്‍ട്ടിന്‍ അക്കാലത്ത് ഹരിഹരന്‍ അടക്കമുള്ള സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ച് നടന്നിട്ടുണ്ട്.
കരിയറില്‍ ഒരു ബെസ്റ്റ് ആക്ടര്‍ ആകണം എന്ന ആഗ്രഹവുമിയ നടന്ന മാര്‍ട്ടി ഒടുവില്‍, മലയാളത്തിലെ മെഗാസ്റ്റാറിനെ വച്ച് ആദ്യത്തെ സിനിമ സംവിധാനം ചെയ്തു, ബെസ്റ്റ് ആക്ടര്‍. ചിത്രത്തില്‍ ലാല്‍ ജോസിനെ, ലാല്‍ ജോസ് ആയി തന്നെ അവതരിപ്പിച്ചു. ലാല്‍ ജോസിന്റെ വീട്ടില്‍ പോയി നേരിട്ട് കണ്ടിട്ടാണ് ചിത്രത്തില്‍ അഭിനയിക്കണം എന്നാവശ്യപ്പെട്ടത്. ഇപ്പോള്‍ അതിന്റെ പകരം വീട്ടിയിരിക്കുകയാണ് ലാല്‍ ജോസ് മാര്‍ട്ടിനോട്.

ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി എബിസിഡി എന്ന ചിത്രമൊരുക്കി. എബിസിഡിയുടെ വിജയത്തിന് ശേഷം മാര്‍ട്ടിന്‍ തന്റെ മൂന്നമാത്തെ ചിത്രത്തിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞു. അപ്പോഴാണ് നീനയുടെ ചിത്രീകരണത്തിനിലെ ക്യാമറമാന്‍ ജോമോന്‍ ടി ജോണിന്റെ കോള്‍ വരുന്നത്. നന്നരാവിലെ വിളിച്ചിട്ട് പനമ്പള്ളി നഗറിലെത്താന്‍ പറഞ്ഞു.
അവിടെ ചെല്ലുമ്പോള്‍ അതാ, ലാല്‍ ജോസും നടന്‍ വിജയ് ബാബുവും ഇരിക്കുന്നു. നീനയില്‍ ഒരു ക്യാരക്റ്റര്‍ നിനക്കുണ്ട്, ചെയ്യണം. പണ്ടെന്നെ നടനാക്കിയതിനു പ്രതികാരം ചെയ്യാന്‍ കിട്ടിയ അവസരമാണിത്. ചെയ്‌തേ പറ്റൂ എന്നായി ലാല്‍ ജോസ്. ഒരു ഡോക്ടറാവാന്‍ പറ്റിയ ലുക്കൊന്നും എനിക്കില്ല, എന്നെ ഒഴിവാക്കൂ എന്നു പറഞ്ഞിട്ടൊന്നും കേള്‍ക്കാതെ പിടിച്ച പിടിയാലെ കൂര്‍ഗിലെ ലൊക്കേഷനില്‍ എത്തിക്കുകയായിരുന്നു. രണ്ടു ദിവസം ഷൂട്ട്- അങ്ങനെ മാര്‍ട്ടിന്‍ നീനയിലെ ഡോക്ടറായി.


Click it and Unblock the Notifications