For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിജു മേനോന്‍ നോ പറഞ്ഞെങ്കില്‍ ഉപേക്ഷിച്ചേനെ! 41 നെക്കുറിച്ച് ലാല്‍ ജോസിന്‍റെ വെളിപ്പടുത്തല്‍!

  |

  മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. കമലിന്റെ സംവിധാന സഹായിയായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറിയത്. സ്വതന്ത്ര്യ സംവിധായകനായി മാറിയപ്പോഴും അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 25ാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. 41 എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ലാല്‍ ജോസും എത്തിയിരുന്നു. ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലൂടെ ശരണ്‍ജിത്തും ധന്യ അനന്യയും സിനിമയില്‍ അരങ്ങേറുകയാണ്.

  രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്ന് ലാല്‍ ജോസ് പറയുന്നു. പശ്ചാത്തലത്തില്‍ രാഷ്ട്രീയമുണ്ടെങ്കിസും അതിനേക്കാളും പ്രധാനപ്പെട്ട കാര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും ലാല്‍ ജോസ് പറയുന്നു. ദീപികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിജു മേനോന്‍ സമ്മതം അറിയിച്ചിരുന്നില്ലെങ്കില്‍ സിനിമ സംഭവിക്കായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

  ബിജു മേനോനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ സുഖകരമായ അനുഭവമാണെന്ന് ലാല്‍ ജോസ് നേരത്തെ പറഞ്ഞിരുന്നു. തന്റെ 8 സിനിമകളില്‍ ബിജു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. 9ാമത്തെ ചിത്രത്തിന് വേണ്ടിയാണ് ഇത്തവണ ഒരുമിച്ചത്. സിഎസ് ഉല്ലാസ് കുമാര്‍ എന്ന ട്യൂട്ടോറിയല്‍ അധ്യാപകനായാണ് ഇത്തവണ ബിജു എത്തുന്നത്. ട്യൂട്ടോറിയലിന് പഴയത് പോലെയുള്ള സാധ്യതകള്‍ ഇല്ലാത്തതിനാല്‍ പിഎസ്സി കോച്ചിംഗ് ഉള്‍പ്പടെയുള്ള പരിശീലനങ്ങളാണ് നല്‍കുന്നത്. ബിജു മേനോനല്ലാതെ മറ്റാര് അവതരിപ്പിച്ചാലും കഥാപാത്രത്തിന് പൂര്‍ണ്ണത വരില്ലെന്ന് പ്രേക്ഷകര്‍ തന്നെ പറയുമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹം നോ പറഞ്ഞിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു.

  ബിജു മേനോന്റെ വളര്‍ച്ച വളരെ അടുത്ത് നിന്ന് തന്നെ കാണാന്‍ കഴിഞ്ഞവരിലൊരാള്‍ കൂടിയാണ് ലാല്‍ ജോസ്. 7 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ലാല്‍ ജോസും ബിജു മേനോനും ഒരുമിച്ചത്. സ്പാനിഷ് മസാലയ്ക്ക് വേണ്ടിയായിരുന്നു ഒടുവിലായി ഒരുമിച്ചത്. അഭിനേതാവ് എന്ന രീതിയില്‍ ബിജു ഒരുപാട് വളര്‍ന്നിട്ടുണ്ട്. അന്നത്തേക്കാളും കോണ്‍ഫിഡന്‍സ് കൂടിയിട്ടുണ്ട്. എന്താണ് ചെയ്യാന്‍ പോവുന്നതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുമുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സുഖമാണ്.

  നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നായികയായി ആരെ തിരഞ്ഞെടുക്കണമെന്ന് അന്വേഷിക്കുന്നതിനിടയിലാണ് നിമിഷയിലേക്ക് എത്തിയത്. ഈ കഥാപാത്രത്തിന് ഇണങ്ങുന്നയാള്‍ തന്നെയാണ് നിമിഷ. കോളേജ് പഠനവും പിന്നീട് ജോലി കിട്ടിയതിന് ശേഷവുമായി 2 വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് നിമിഷയുടെ കഥാപാത്രം സഞ്ചരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രം കൂടിയാണിത്. നിമിഷയെ അല്ലാതെ മറ്റൊരു താരത്തെക്കുറിച്ചും താന്‍ ആലോചിച്ചിട്ട് പോലുമില്ലെന്ന് സംവിധായകന്‍ പറയുന്നു.

  മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദിലീപ്! ഇളയ മകളുടെ ആദ്യചിത്രം വൈറല്‍!

  യുവതാരനിരയെ അണിനിരത്തി ലാല്‍ ജോസ് സംവിധാനം ചെയ്ത സിനിമയാണ് വിക്രമാദിത്യന്‍. മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിത പ്രമോദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ അതിഥിയായാണ് നിവിന്‍ പോളി എത്തിയത്. ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ട്. അത്തരത്തിലൊരാശയം ഇഖ്ബാല്‍ കുറ്റിപ്പുറവും പറഞ്ഞിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് താരങ്ങളോട് സംസാരിച്ചിരുന്നില്ല.

  ആ തെറ്റ് തിരുത്താന്‍ ജയരാജ്! ജോണി വാക്കറിന് രണ്ടാം ഭാഗം! അഭിനയിക്കാനില്ലെന്ന് ദുല്‍ഖര്‍! കാരണം ഇതോ?

  ലാല്‍ ജോസിന്റെ ആദ്യ സിനിമയിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിനൊപ്പം 4 സിനിമകളാണ് ചെയ്തത്. തന്റെ കരിയറിലെ പല കാര്യങ്ങളുടേയും തുടക്കം അദ്ദേഹത്തിലൂടെയായിരുന്നു. എല്ലാ തുടക്കങ്ങളിലും അദ്ദേഹവും കുടുംബവും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ വ്യത്യസ്തതയുള്ള പ്രമേയമായിരിക്കണം അതിനെന്ന് നിര്‍ബന്ധമുണ്ട്.

  വാനമ്പാടിയിലെ രുക്കുവിന് ഇതെന്ത് പറ്റിയതാണ്? പെട്ടെന്ന് ഭേദമാവട്ടെയെന്ന് ആരാധകര്‍! നന്ദി പറഞ്ഞ് താരം

  സിനിമയിലെത്തി 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 22മാത്തെ സിനിമയിലാണ് ലാല്‍ ജോസ് സിനിമയില്‍ തുടക്കം കുറിച്ചത്. ഇതാണ് ജീവിമാര്‍ഗവും പാഷനും. സംവിധായകനായി അരങ്ങേറിയിട്ട് 21 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. മരണം വരെ സിനിമയിലുണ്ടാവണമെന്നാണ് ആഗ്രഹമെന്നും ലാല്‍ ജോസ് പറയുന്നു.

  English summary
  Lal Jose's Revealations about 41.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X