ബിജുമേനോന്‍ ചിത്രത്തെ ബാധിച്ചത് നെഗറ്റീവ് റിവ്യൂകളാണോ, ലാല്‍ജോസിന്‌റെ മറുപടി ഇങ്ങനെ

By Midhun Raj

ബിജു മേനോന്‍-ലാല്‍ജോസ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു നാല്‍പത്തിയൊന്ന്. നിമിഷ സജയന്‍ നായികയായ സിനിമയില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പുതുമുഖങ്ങളും അഭിനയിച്ചു. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടാനായത്. അതേസമയം നാല്‍പത്തിയൊന്നിന് തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂകളാണോ എന്ന ചോദ്യത്തിന് ലാല്‍ജോസ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

bijumenon-laljose

മാതൃഭൂമി വാരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിലാണ് സംവിധായകന്‍ ഇതേകുറിച്ച് വെളിപ്പെടുത്തിയത്. നാല്‍പത്തിയൊന്ന് നല്ല സിനിമ തന്നെയായിരുന്നു എന്ന് ലാല്‍ജോസ് പറയുന്നു. എന്നാല്‍ പടം കാണുന്നതിന് മുന്‍പ് ഒരു വിഭാഗംപേര്‍ നടത്തിയ ആസൂത്രിത പ്രചരണം സിനിമയെ ബാധിച്ചു. ലാല്‍ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു എന്ന് പറഞ്ഞ് സ്ത്രീകളടക്കം എനിക്കെതിരെ തിരിഞ്ഞു. അന്ന് നിങ്ങളാദ്യം സിനിമ കാണൂ എന്ന് ഞാന്‍ കേണു പറഞ്ഞെങ്കിലും ആരും കൂട്ടാക്കിയില്ല.

പിന്നീട് സിനിമ കണ്ട ചിലര്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ്, ക്ഷമിക്കണം എന്നൊക്കെ പറഞ്ഞ് വിളിച്ചിരുന്നു. നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ല എന്ന് ചിരിയോടെ അന്ന് ഞാന്‍ മറുപടി നല്‍കി. എന്നാല്‍ വേറൊരു കാര്യം കൂടിയുണ്ടെന്നും ലാല്‍ജോസ് പറയുന്നു. 41 നല്ല സിനിമയാണെന്ന് എന്റെ അവകാശവാദമാണ്. ആളുകള്‍ ഇടിച്ചുകയറിപ്പോയി അത് കണ്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവരെ രസിപ്പിക്കുന്ന എന്തോ ഒരു ഘടകത്തിന്റെ കുറവുണ്ട് എന്നത് തന്നെയാണ്.

Recommended Video

Nalpathiyonnu Movie Audience Response | FilmiBeat Malayalam

വിനോദ മൂല്യമുളള സിനിമകള്‍ ഇറങ്ങിയാല്‍ അത് ആള്‍ക്കാര്‍ കാണുക തന്നെ ചെയ്യും. ന്യൂജനറേഷന്‍ സിനിമകളുടെ കാലത്തും പരാമ്പരഗത സിനിമകളാണ് തിയ്യേറ്ററുകളില്‍ നിന്നും കളക്ഷന്‍ തൂത്തുവാരിയത്. ലൂസിഫര്‍ തന്നെ ഉദാഹരണം, തിയ്യേറ്ററുകള്‍ ജനസമുദ്രമാക്കണമെങ്കില്‍ എല്ലാ രസച്ചേരുവകളുമുളള പരമ്പരാഗത സിനിമകള്‍ തന്നെ ഇറങ്ങണം. ഫെയ്‌സ്ബുക്കിലെ വാലുകുലുക്കിപക്ഷികള്‍ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങള്‍ ഹിറ്റാവുക തന്നെ ചെയ്യും, അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു.

Read more about: biju menon lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X