Just In
- 42 min ago
ഇസഹാക്കിനെ ഉമ്മ വെച്ച് ഒര്ഹാന്! ഇങ്ങനെ പോയാല്‍ ടൊവിനോ ദക്ഷിണ വയ്ക്കേണ്ടി വരുമെന്ന് ചാക്കോച്ചന്
- 1 hr ago
എനിക്ക് മമ്മൂട്ടിയാകാണം! വേദിയില്‍ കരഞ്ഞ് കൊണ്ട് മാമാങ്കം നായിക, പ്രാചിയുടെ വീഡിയോ വൈറൽ
- 1 hr ago
ഷെയ്ൻ നിഗം പറയുന്ന ചില കാര്യങ്ങളിൽ വസ്തുതയുണ്ട്! നടന്റെ വിഷയത്തിൽ അമ്മ’യില്‍ അഭിപ്രായ ഭിന്നത
- 2 hrs ago
അശ്വതി ശ്രീകാന്തിന് തടി അല്പം കൂടിയോ? ആരാധകന്റെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി താരം
Don't Miss!
- Technology
വൺപ്ലസിൽ നിന്നും മിഡ്റേഞ്ച് വിലയിൽ ഒരു സ്മാർട്ട്ഫോൺ, വൺപ്ലസ് 8 ലൈറ്റ് അടുത്തവർഷം പുറത്തിറങ്ങും
- News
പൗരത്വ ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത് ഷാ; അമിത് ഷാ ഹിറ്റ്ലറെന്ന് ഒവൈസി
- Sports
ഇന്ത്യ vs വിന്‍ഡീസ്: തോല്‍വിയിലും തലയുയര്‍ത്തി കോലി... ഇനി തലപ്പത്ത്, ഹിറ്റ്മാനെ പിന്തള്ളി
- Automobiles
അലോയ് വീലുകൾക്കൊപ്പം പുതിയ നിറങ്ങളുമായി ബിഎസ്-VI ക്ലാസിക്ക് 350
- Travel
ഇവിടെ പറന്നാൽ പണി പാളും... ഇന്ത്യയിലെ നോ-ഫ്ലൈ സോണുകളിതാ
- Lifestyle
ഗര്‍ഭകാലത്ത് അപകടം പുറകേയുള്ളവര്‍ ഇവരാണ്
- Finance
സ്വർണ വില കുറഞ്ഞിട്ടും വാങ്ങാൻ ആളില്ല, തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും കുറഞ്ഞ വില
അവനത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും വിശ്വസിക്കുന്നു! ദിലീപിനെക്കുറിച്ച് ലാല്‍ജോസ്
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടാണ് ദിലീപും ലാല്‍ജോസും. ഇരുവരുമൊന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. അഞ്ചിലധികം സിനിമകളാണ് ഇവരുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയത്. ദിലീപ്-ലാല്‍ജോസ് കൂട്ടുകെട്ടില്‍ മീശമാധവനാണ് വലിയ വിജയമായി മാറിയത്. ഈ കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിനായും ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരുള്‍പ്പെട്ടതില്‍ പ്രതികരണവുമായി ലാല്‍ജോസ് എത്തിയിരുന്നു. ന്യൂസ് 18 കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന വരികള്‍ക്കിടയില്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ഇതേക്കുറിച്ച് സംവിധായകന് പറഞ്ഞത്. അവന് അത് ചെയ്തിട്ടില്ല എന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ലാല്‍ജോസ് പറയുന്നു.

ആ വിഷയം ഉണ്ടായപ്പോള്‍ എഴുതിയ ഫേസ്ബുക്ക് നോട്ട് മാത്രമാണ് എന്റതെതായി വന്നിട്ടുളളത്. കഴിഞ്ഞ 26 വര്‍ഷമായി എനിക്ക് നിന്നെ അറിയാം. നീയിത് ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിന്നെ അറിയുന്ന ആരും ഇത് വിശ്വസിക്കില്ല. ആ അര്‍ത്ഥം വരുന്ന രണ്ടോ മൂന്നോ വരികളാണ് ഞാന്‍ അതില്‍ എഴുതിയത്. അവന് അത് ചെയ്തിട്ടില്ലായെന്ന് അന്നും ഇന്നും എന്നും ഞാന്‍ 100 ശതമാനം ഞാന്‍ വിശ്വസിക്കുന്നു.

അത്കൊണ്ടാണ് എനിക്ക് അങ്ങനെ പറയാന്‍ കഴിയുന്നതും. അത് ഞാന്‍ പറയേണ്ട? ലാല്‍ ജോസ് ചോദിക്കുന്നു. ആരോപണം ഉന്നയിക്കുന്ന നടിയോട് ഏന്ത് സമീപനമാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതിനും കൃത്യമായ മറുപടി സംവിധായകന് നല്‍കിയിരുന്നു. നൂറ് ശതമാനവും ദിലീപ് അത് ചെയ്തിട്ടില്ല എന്നറിയുമ്പോള്‍ എതിര് ചേരിയില്‍ നില്ക്കുന്നവര് കൂടി തിരിച്ചറിയാന്‍ അത് ഞാന്‍ പറയേണ്ടേ? അവരെയും കൂടി ബോധ്യപ്പെടുത്താനാണത്.

കേസില്‍ നടിയടക്കം ഉള്‍പ്പെടുന്നവര്‍ വിശ്വസിച്ചത് തെറ്റാണെന്ന ഉറച്ച ബോധ്യം തനിക്കുണ്ടെന്നും ഒരു ഘട്ടത്തിലും ആ നിലപാട് മാറ്റില്ലെന്നും സംവിധായകന് വ്യക്തമാക്കി. ഒരാളെ കോടതി വിധിക്കുമ്പോള്‍ മാത്രമേ പ്രതി എന്ന് വിളിക്കാവൂ എന്നും ലാല്‍ജോസ് പറയുന്നു. ഗൂഢാലോചനയില്‍ ദിലീപ് ഉണ്ടായിരുന്നുവെന്നത് ആരോപണമാണ്. ആ ആരോപണത്തിന്റെ പേരില്‍ അയാളും അയാളുടെ കുടുംബവും അനുഭവിച്ചതെന്താണ്?.
'മേക്കപ്പ് കൂടുതലാണോ ചേട്ടാ'...! പുതിയ ഫോട്ടോഷൂട്ടുമായി നടി ശ്രിന്ദ അര്ഹാന്

ഞങ്ങള്‍ ഒന്നിച്ച് ഉണ്ടുറങ്ങി, സിനിമ ചെയ്ത് കുടുംബവുമായി ബന്ധമുളളവരാണ്. കുടുംബ പരിപാടികളില്‍ പങ്കെടുക്കാറുമുണ്ട്. മൂത്ത മകനായിട്ടാണ് ദിലീപിന്റെ അച്ഛനും അമ്മയും എന്നെ കാണുന്നത്. അങ്ങനെയുളള ഞാന്‍ പറയുന്നതാണോ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ അവനെ പറ്റി പറയുന്നതാണോ വിശ്വസിക്കേണ്ടത്. ലാല്‍ജോസ് അഭിമുഖത്തില്‍ പറഞ്ഞു. നമ്മള് എന്ത് പറഞ്ഞാലും ജനം അവര്‍ക്കിഷ്ടമുളളത് വിശ്വസിക്കുമെന്നും ഇനി കോടതി പറയട്ടെയെന്നും ലാല്‍ജോസ് പറഞ്ഞു. തന്റെ എറ്റവും പുതിയ ചിത്രമായ നാല്പത്തിയൊന്നുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പണ്ട് താന്‍ സിക്സ് പാക്ക് ആയിരുന്നുവെന്ന് ദിലീപ്! ആ കാലത്തെക്കുറിച്ച് ജനപ്രിയ നായകന്