For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്ലാസിക്ക് ആവേണ്ട ചിത്രമായിരുന്നു അത്, മോഹന്‍ലാലിനൊപ്പം ചെയ്ത സിനിമയെകുറിച്ച് ലാല്‍ജോസ്‌

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തുടക്കം കുറിച്ച സംവിധായകന്‍ തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കിയുളള ലാല്‍ജോസ് ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. 2017ല്‍ റിലീസ് ചെയ്ത സിനിമ ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്.

  ജിമിക്കി കമ്മല്‍ എന്ന ചിത്രത്തിലെ പാട്ട് അന്ന് വലിയ തരംഗമായി മാറിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ സിനിമ തിയ്യേറ്ററുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. അണിയറ പ്രവര്‍ത്തകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു വെളിപാടിന്റെ പുസ്തകം. അതേസമയം മോഹന്‍ലാല്‍ ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് ലാല്‍ജോസ് പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

  മാതൃഭൂമി വരാന്തപതിപ്പില്‍ വന്ന അഭിമുഖത്തിലാണ് വലിയ പ്രതീക്ഷകളോടെ ചെയ്ത മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ലാല്‍ജോസ് മനസുതുറന്നത്. ലാലേട്ടന് വേണ്ടി മൂന്ന് സബ്ജക്ടുകള്‍ ആലോചിച്ചിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍ നിന്നാണ് വെളിപാടിന്റെ പുസ്തകം പിറക്കുന്നത്. .

  നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനേയിക്കേണ്ടി വരുന്നു. ആ വേഷം അയാളില്‍ നിന്ന് ഇറങ്ങി പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്റര്‍നാഷണല്‍ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക്ക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല. വെറും ഒമ്പത് ദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ പൂര്‍ത്തിയായത്. ഒടിയന്‍ തുടങ്ങുന്നതിന് മുന്‍പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു.

  അവര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും, നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. അയാളും ഞാനും തമ്മില്‍ ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയായത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചര്‍ച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂര്‍ത്തിയായത്. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു.

  പക്ഷേ വെളിപാടിന്റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പതു ദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന്‍ ഒന്നും രണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുളള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്.

  വീണ്ടുമൊരു ചര്‍ച്ചയ്‌ക്കോ പുനരാലോചനയ്‌ക്കോ സമയം കിട്ടിയില്ല. ഇതിന് മുന്‍പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ഞാന്‍ ലാലേട്ടനെ വെച്ച് ആലോചിച്ചിരുന്നു. ബലരാമനാണ് പിന്നീട് പദ്മകുമാര്‍ ശിക്കാര്‍ എന്ന പേരില്‍ സിനിമയാക്കിയത്. പ്ലാന്‍ ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയത്. തട്ടിന്‍പുറത്ത് അച്യുതനില്‍ എനിക്ക് കുറ്റബോധമില്ല. വെളിപാടിന്റെ പുസ്തകത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ട്.

  സുവർണ്ണ റെക്കോഡ് സ്വന്തമാക്കി ജിമിക്കി കമ്മൽ

  തിരക്കു കൂട്ടാതെ ഒടിയന്‍ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് നന്നായേന. വളരെ ചുരുങ്ങിയ സമയത്തിനുളളില്‍ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ചെയ്ത സിനിമയാണ്,. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് വെളിപാടിന്റെ പുസ്തകം, അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു

  Read more about: mohanlal lal jose
  English summary
  lal jose reveals about the failure of mohanlal's velipadinte pusthakam movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X