twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സലീംകുമാറിനെ ആ റോളിലേക്ക് തീരുമാനിച്ചത് ഇക്കാരണം കൊണ്ട്, വെളിപ്പെടുത്തി ലാല്‍ജോസ്‌

    By Midhun Raj
    |

    ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് ചിത്രത്തിലൂടെ കരിയര്‍ മാറിയ താരമാണ് സലീംകുമാര്‍. അതുവരെ കോമഡി റോളുകള്‍ ചെയ്ത താരത്തെ സീരിയസ് റോളിലേക്ക് സംവിധായകന്‍ കൊണ്ടുവരുകയായിരുന്നു. ശക്തമായ ഒരു പ്രമേയം പറഞ്ഞ് ഒരുക്കിയ ചിത്രം സലീംകുമാറിന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. ബാബു ജനാര്‍ദ്ധനന്‌റെ തിരക്കഥയിലാണ് ലാല്‍ജോസ് സിനിമ എടുത്തത്. സാമുവേല്‍ എന്ന കഥാപാത്രമായി സലീംകുമാര്‍ അഭിനയിച്ച ചിത്രം നിരൂപക പ്രശംസകളും പ്രേക്ഷകപ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രം കൂടിയാണ്.

    അനന്യ പാണ്ഡെയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

    സലീംകുമാറിനൊപ്പം പൃഥ്വിരാജ്, മുക്ത, സംവൃത സുനില്‍, ഇന്ദ്രജിത്ത്, മുരളി ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം അച്ഛനുറങ്ങാത്ത വീട് സിനിമയിലേക്ക് സലീംകുമാര്‍ എത്തിയതിനെ കുറിച്ച് സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് തുറന്നുപറഞ്ഞിരുന്നു.

    ഹാസ്യവേഷങ്ങള്‍ കൂടുതലായി ചെയ്തിരുന്ന

    ഹാസ്യവേഷങ്ങള്‍ കൂടുതലായി ചെയ്തിരുന്ന നടന്‌റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉളളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു എന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല. അത് ഉപയോഗിക്കണമെന്ന് തനിക്ക് തോന്നിയതായി ലാല്‍ജോസ് പറഞ്ഞു. ആ സിനിമയുടെ കഥ പറയുമ്പോള്‍ എന്‌റെ മനസ്സില്‍ സലീംകുമാറിന്‌റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്.

    സലീംകുമാര്‍ പെട്ടെന്ന് തന്‌റെ അഭിനയരീതി

    സലീംകുമാര്‍ പെട്ടെന്ന് തന്‌റെ അഭിനയരീതി മാറ്റിയപ്പോള്‍ അതൊരു പുതിയ അവതരണമായി കാഴ്ചക്കാര്‍ക്ക് അനുഭവപ്പെട്ടു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുളള സംസ്ഥാന പുരസ്‌കാരം സലീംകുമാറിന് കിട്ടി. ആ സിനിമയാണ് പിന്നീട് ആദാമിന്‌റെ മകന്‍ അബു സലീംകുമാറിലേക്ക് വരാനുളള കാരണവും.

    ആദാമിന്‌റെ മകന്‍ എന്ന ചിത്രത്തിലൂടെ

    ആദാമിന്‌റെ മകന്‍ എന്ന ചിത്രത്തിലൂടെ സലീംകുമാര്‍ ദേശീയ പുരസ്‌കാരവും നേടി, അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു. അതേസമയം അച്ഛനുറങ്ങാത്ത വീടും, ആദാമിന്‌റെ മകന്‍ അബുവും ചെയ്ത ശേഷവും കോമഡി റോളുകള്‍ വീണ്ടും നടന്‍ ചെയ്തിരുന്നു. രണ്ട് തരത്തിലുളള റോളുകളിലും സലീംകുമാറിനെ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഏറെയാണ്.

    Recommended Video

    ലാൽജോസിന്റെ രസികൻ | Old Movie Review | Rasikan | Dileep | filmibeat Malayalam
    അഭിനേതാവ് എന്നതിലുപരി

    അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം തുടക്കം കുറിച്ചിരുന്നു സലീംകുമാര്‍. മമ്മൂട്ടിയുടെ വണ്‍ ആണ് നടന്‌റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രത്തില്‍ ദാസപ്പന്‍ എന്ന പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് സലീംകുമാര്‍ അവതരിപ്പിച്ചത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രം തിയ്യേറ്റര്‍ റിലീസിന് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിയിരുന്നു. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ താരമാണ് സലീംകുമാര്‍. ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി ഉയരുകയായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു.

    Read more about: salimkumar lal jose
    English summary
    lal jose reveals the reason of why he choose salimkumar for Achanurangatha Veedu movie character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X