twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസിന്റെ പുതിയ ഷോര്‍ട്ട് ഫിലിം പ്രമേയമെന്താണെന്ന് ഈ വീഡിയോ കണ്ടിട്ട് പറയാമോ?

    |

    സംവിധായകന്‍ ലാല്‍ ജോസ് പുതിയ ഹ്രസ്വ ചിത്രം ചെയ്യാനൊരുങ്ങുകയാണ്. ആര്‍ വേണു ഗോപാല്‍ എഴുതിയ ഡെറ്റോള്‍ എന്ന കവിതാസമാഹാരത്തിലെ ദയവായി പരസ്യം പതിക്കരുത് എന്ന ഭാഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഷോര്‍ട്ട് ഫിലിം.

    എന്നാല്‍ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം ഇപ്പോള്‍ ലാല്‍ ജോസ് പറയുന്നില്ല. ചിത്രത്തിന്റെ പ്രമേയം ഊഹിച്ച് പറയാനുള്ള ഒരു അവസരം പ്രേക്ഷകര്‍ക്ക് തന്നിരിക്കുയാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിന്റെയോ അല്ലെങ്കില്‍ വേണു ഗോപാലിന്റെയോ ഫേസ്ബുക്ക് പേജില്‍ അറിയിക്കാനും ലാല്‍ ജോസ് പറയുന്നു.

    laljose

    സഹസംവിധായകനായി സിനിമ രംഗത്തെത്തിയ ലാല്‍ ജോസ് 1998 ലെ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാനാകുന്നത്. രണ്ടാം ഭാവം,മീശ മാധവന്‍, അച്ഛനുറങ്ങാത്ത വീട്,ക്ലാസ്സ്‌മേറ്റ്‌സ്, അറബി കഥ എന്നീ സിനിമകളാണ് ലാല്‍ ജോസിന്റെ ശ്രദ്ധേയമായ സിനിമകള്‍.

    2014 ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, നമിതാ പ്രമോദ് എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ നീനയും വലിയ ഹിറ്റായിരുന്നു. വിജയ് ബാബുവായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്.

    English summary
    Lal Jose has announced his first short film. and it will be based on the r venugopal's poem.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X