അഞ്ചു ചിത്രങ്ങളുമായി എല്‍ജെ

By Nirmal Balakrishnan

ലാല്‍ ജോസിന്റെ നിര്‍മാണ-വിതരണ കമ്പനിയായ എല്‍ജെ അഞ്ചു ചിത്രങ്ങള്‍ ഈ വര്‍ഷം തിയറ്ററിലെത്തിക്കും. ലാല്‍ജോസ് സംവിധാനം ചെയ്യുന്ന നീ-ന അടക്കമാണ് അഞ്ചു ചിത്രം.

ഫഹദ് ഫാസില്‍ നായികനാകുന്ന മറിയം മുക്കാണ് ആദ്യം തിയറ്ററിലെത്തിക്കുന്ന ചിത്രം. ജയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനുവരി 23ന് ആണ് ചിത്രം തിയറ്ററിലെത്തുക. കൊല്ലത്തുവച്ചായിരുന്നു ഇതിന്റെ ചിത്രീകരണം. ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിനു കഥയെഴുതിയാണ് ജയിംസ് ആല്‍ബര്‍ട്ട് സിനിമാരംഗേേത്തക്കു വരുന്നത്. അന്നുതൊട്ട് ലാല്‍ജോസുമായുള്ള ബന്ധമാണ്.

lal-jose-director

വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയാണ് രണ്ടാമത് റിലീസ് ചെയ്യുന്ന ചിത്രം. നിവിന്‍ പോളിയും മഞ്ജിമയുമാണ് പ്രധാന താരങ്ങള്‍. അജുവര്‍ഗീസും പ്രധാന വേഷംചെയ്യുന്നുണ്ട്. വിനോദ് ഷൊര്‍ണൂര്‍ ആണ് ചിത്രം നിര്‍മിച്ചത്. വിനീതിന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് കഌും തട്ടത്തിന്‍ മറയത്തും റിലീസ് ചെയ്തത് എല്‍ജെ തന്നെയായിരുന്നു.

നവാഗതനായ മൊഹ്‌സിന്‍ പഠാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കെഎല്‍ 10 10 എന്ന ചിത്രമാണ് റിലീസിനെത്തിക്കുന്ന മറ്റൊരു ചിത്രം. ഉണ്ണി മുകുന്ദന്‍ ആണ് ഇതിലെ നായകന്‍.

നീന, നളിനി എന്നീ പെണ്‍കുട്ടികളുടെ കഥ പറയുന്ന നീ-നയാണ് അടുത്ത ചിത്രം. ഇത് സംവിധാനം ചെയ്യുന്നത് ലാല്‍ജോസ് തന്നെയാണ്. ആന്‍ അഗസ്റ്റിന്‍ ആണ് നായിക. വിജയ് ബാബു നായകനും.

ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയിരുന്ന രഘുരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അടുത്തത്. എം. സിന്ധുകുമാര്‍ ആണ് കഥയും തിരക്കഥയും. കുഞ്ചാക്കോ ബോബന്‍ ആണ് നായകന്‍.

ഈ അഞ്ചു ചിത്രങ്ങളാണ് ലാല്‍ജോസ് കമ്പനി വിതരണത്തിനത്തെിക്കുന്നത്. ലാല്‍ജോസിന്റെ എല്‍ജെ വിതരണത്തിനെടുത്ത മിക്ക ചിത്രങ്ങളും വന്‍ വിജയം ആയിട്ടുണ്ട്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X