കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ നാല്‍പത്തിയൊന്നുമായി ലാല്‍ജോസ്! ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
ബിജു മേനോനും നിമിഷ സജയനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. തട്ടുംപുറത്ത് അച്യുതനു ശേഷം ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംവിധായകന്‍ ലാല്‍ജോസ് തന്നെയായിരുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണാണ് അറിയുന്നത്. കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. ബിജു മേനോനൊപ്പം ഇന്ദ്രന്‍സ്, സുരേഷ് കൃഷണ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തലശ്ശേരിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ താടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലാണ് ബിജു മേനോന്‍ എത്തുന്നത്. സംസ്ഥാന പുരസ്‌കാര നേട്ടത്തിനു ശേഷം നിമിഷ സജയന്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
പ്രഗീഷ് പിജിയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം നിരവധി നാടക കലാകാരന്‍മാരും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് രഞ്ജന്‍ എബ്രഹാമാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.


Click it and Unblock the Notifications











