ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
മറ്റൊരു സ്ത്രീപക്ഷ സിനിമയുമായി ലാല്‍ജോസ് വീണ്ടുമെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പോസ്റ്ററുകളും ആ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്.
ആന്‍ അഗസ്റ്റിന്‍, വിജയ് ബാബു, ദീപ്തി സതി എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന നീനയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ ആര്‍ വേണുഗോപാലാണ്. ഇത് മാത്രമാണോ ചിത്രത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്? നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്താണ്?

ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
വീണ്ടുമൊരു ലാല്‍ ജോസ് മാജിക് ചിത്രത്തില്‍ കാണാം എന്നാണ് പ്രേക്ഷക പക്ഷം. ഒട്ടനവധി കലാമൂല്യമുള്ള ലാല്‍ ജോസിന്റെ സിനിമാ ജീവിതത്തിലെ മറ്റൊരു മികച്ച ചിത്രം തന്നെയായിരിക്കും നീനയെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു

ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
മുന്‍ മിസ് കേരളയായ ദീപ്തി സതി നീനയിലൂടെ അരങ്ങേറുകയാണ്. ചിത്രത്തിലെ രണ്ട് കേന്ദ്രനായികമാരില്‍ ഒരാളാണ് ദീപ്തിയെന്ന നീന. ട്രെയിലറിലെയും ടീസറിലെയും പോസ്റ്ററിലെയും മുഖ്യ ആകര്‍ഷണമായിക്കഴിഞ്ഞു ഈ പുതുമുഖ നായിക. ലാല്‍ ജോസ് മലയാളത്തിന് സമ്മാനിക്കുന്ന മറ്റൊരു മികച്ച നടി. ഈ ചിത്രത്തിലൂടെ ദീപ്തിയ്ക്ക് സിനിമാ കരിയര്‍ ഉറപ്പിക്കാം

ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടുനിന്ന ആന്‍ അഗസ്റ്റിന്റെ ശക്തമായ തിരിച്ചുവരവ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കും. ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ വെള്ളിത്തിരയിലെത്തിയ ആനിന് വീണ്ടുമൊരു തിരിച്ചുവരവിന് വേദിയൊരുക്കുന്നതും ലാല്‍ ജോസ് തന്നെ. പക്വതയുള്ള നളിനി എന്ന സ്ത്രീയായിട്ടാണ് ആന്‍ എത്തുന്നത്.

ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
മലയാളത്തിലെ മികച്ച സ്ത്രീപക്ഷ ചിത്രങ്ങളിലൊന്നിലായിരിക്കും ഇനി നീനയുടെ സ്ഥാനം. സ്ത്രീ ശാക്തീകരണം, ഉന്നമനം എന്നൊക്കെ പറഞ്ഞ് പ്രേക്ഷകരെ ബോറടിപ്പിക്കുന്നതായിരിക്കും ചിത്രം എന്നാരും കരുതേണ്ട. നീന, നളിനി എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ചിത്രം

ലാല്‍ ജോസിന്റെ നീനയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെ?
ചിത്രത്തിലെ കഥാപാത്രങ്ങളാണ് അടുത്ത ആകര്‍ഷണം. നിര്‍മാണത്തില്‍ പേരെടുത്ത വിജയ് ബാബുവാണ് കേന്ദ്ര നായകവേഷം ചെയ്യുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. സുനില്‍ സുഖദ, ലെന, വിനു മോഹന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് നവാഗതനായ നിഖില്‍ മേനോനാണ്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications