നീ-നാ ലാല്‍ ജോസിന്റെ പുതിയ ചിത്രം

By Nirmal Balakrishnan

മലയാള സിനിമയില്‍ ന്യൂജനറേഷന്‍ തരംഗം കെട്ടടങ്ങിയ ശേഷമാണോ ലാല്‍ ജോസ് ആ തരംഗത്തിലേക്കു നീങ്ങുന്നത്? ലാല്‍ജോസിന്റെ പുതിയ ചിത്രമായ നീ-നാ എന്ന പേരുകേള്‍ക്കുമ്പോള്‍ ന്യൂജനറേഷന്‍ പേരാണ് ഓര്‍മ വരിക. നീകൊ ഞാ ച എന്നൊക്കെ പേരിട്ടിരുന്നു ഒരിക്കല്‍ മലയാളത്തില്‍. ഇപ്പോഴിതാ ലാല്‍ജോസ് നീ- നാ എന്നു പേരിട്ടിരിക്കുന്നു.

പുതിയ ചിത്രത്തില്‍ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. വേണുഗോപാല്‍ രാമചന്ദ്രന്‍ നായര്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. ബാക്കി കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. പക്ഷേ പേരുകൊണ്ട് തന്നെ ശ്രദ്ധേയമാകാന്‍ സാധിച്ചു എന്നതാണ് പ്രത്യേകത.

lal-jose

വിക്രമാദിത്യന്‍ ആയിരുന്നു ലാല്‍ജോസിന്റെ അവസാന ചിത്രം. ലാല്‍ജോസ് തന്നെ നിര്‍മിച്ച ഈ ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍പോളി, ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ആവറേജ് വിജയം നേടിയ ചിത്രമായിരുന്നു ഇത്. ഇക്ബാല്‍ കുറ്റിപ്പുറമായിരുന്നു കഥയും തിരക്കഥും.

മലയാളത്തിലെ ഏതു താരത്തിനെയും എപ്പോള്‍ വേണമെങ്കിലും സ്വന്തം ചിത്രത്തിലേക്കു അഭിനയിക്കാന്‍ ലഭിക്കുന്നസംവിധായകനാണ് ലാല്‍ജോസ്. വിക്രമാദിത്യനു ശേഷം കാറില്‍ ലോകപര്യടത്തിനു പോയതായിരുന്നുലാല്‍ജോസ്. അതു കഴിഞ്ഞെത്തിയതേയുള്ളൂ. പുതിയ ചിത്രം എന്നു ചിത്രീകരണം തുടങ്ങുമെന്നറിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X