»   » ലാലേട്ടന്‍ പ്രിന്‍സിപ്പലായാല്‍ എങ്ങനെയുണ്ടാവും!!!

ലാലേട്ടന്‍ പ്രിന്‍സിപ്പലായാല്‍ എങ്ങനെയുണ്ടാവും!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മോഹന്‍ലാല്‍ വ്യത്യസ്ത വേഷങ്ങളിലെത്തി അരങ്ങു തകര്‍ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ വീണ്ടും സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ചാകരയാണ് ലാലേട്ടന്‍ സമ്മാനിച്ചത്. പുലിമുരുകനില്‍ നിന്നും പ്രിന്‍സിപ്പലായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍.

അടുത്ത സിനിമയില്‍ താരരാജാവ് കോളേജ് പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്താന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. സംവിധായകന്‍ ലാല്‍ ജോസിന്റെ പുതിയ സിനിമയിലാണ് മോഹന്‍ലാല്‍ പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്തുന്നത്.

mohanlal-college-professor

മുമ്പ് ചിത്രത്തില്‍ പ്രെഫസറുടെ വേഷത്തിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അതിന് സ്ഥിതീകരണമായിട്ടാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ആശീര്‍വാദ് സിനിമയുടെ ബാനാറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃത്വിരാജും മുഖ്യവേഷത്തിലെത്തുന്നുണ്ട്. കോമഡി സിനിമയായിട്ടാണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.

English summary
Mohanlal is reportedly playing a college principal in the upcoming comical entertainer, directed by Lal Jose...
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam